Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:37 AM IST Updated On
date_range 2 April 2022 5:37 AM ISTഗ്രാമീണ മേഖലയിൽ പുതുതായി എട്ട് കെ.എസ്.ആർ.ടി.സി സർവിസുകൾ
text_fieldsbookmark_border
കൊട്ടാരക്കര: ഗ്രാമീണ മേഖലയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായി കൊട്ടാരക്കര കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് എട്ട് പുതിയ ഗ്രാമീണ സർവിസുകൾ ആരംഭിക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. കൊട്ടാരക്കര-കിഴക്കേ തെരുവ്-പട്ടമല - വെട്ടിക്കവല-പച്ചൂർ, കൊട്ടാരക്കര-കോടതി-ഇ.ടി.സി-കാടാംകുളം-റയിൽവേ സ്റ്റേഷൻ, കൊട്ടാരക്കര-വെണ്ടാർ - പൂവറ്റൂർ-തുരുത്തിലമ്പലം-ഏനാത്ത്-അടൂർ, കൊട്ടാരക്കര-നീലേശ്വരം-അന്നൂർ-കടയ്ക്കോട്-നെടുമൺകാവ്-അസിസിയ - കൊട്ടിയം, കൊട്ടാരക്കര-കുന്നിക്കോട്-മേലില-കോട്ടവട്ടം-പുനലൂർ, കൊട്ടാരക്കര-പള്ളിക്കൽ-പാത്തല-പുത്തൂർ-ചീരങ്കാവ്-കുണ്ടറ-കൊല്ലം, കൊട്ടാരക്കര-മൈലം-പട്ടാഴി, കൊട്ടാരക്കര-നെല്ലിക്കുന്നം-ചെപ്ര-ഉമ്മന്നൂർ-വാളകം, കൊട്ടാരക്കര-കരിക്കം-സദാനന്ദപുരം-പഴിഞ്ഞം-ഉമ്മന്നൂർ-വാളകം എന്നീ സർവിസുകളാണ് ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story