Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസമ​ഗ്രവികസനം...

സമ​ഗ്രവികസനം ലക്ഷ്യമിട്ട്​ ചടയമംഗലം പഞ്ചായത്ത് ബജറ്റ്

text_fields
bookmark_border
ചടയമംഗലം : ചടയമംഗലം ഗ്രാമപഞ്ചായത്തിൽ 35.28 കോടി വരവും 34.52 കോടി ചെലവും 76.12 ലക്ഷം രൂപ മെച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. ഉൽപാദന മേഖലക്ക്​ 94.05 ലക്ഷം അനുവദിച്ചു. നെല്ല്, തെങ്ങ്, വാഴ, പച്ചക്കറികൾ മറ്റു കാർഷിക വിളകൾ എന്നിവയുടെ ഉൽപാദനം വർധിപ്പിക്കുന്നതിനും തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കാൻ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൂടി പരിഗണിക്കുന്നതിനും പണം അനുവദിച്ചു. ഭവനപദ്ധതിക്കും ഭവനം ബലപ്പെടുത്തുന്നതിനും തുക മാറ്റിവെച്ചു. പട്ടികജാതിയിൽപ്പെട്ട മുഴുവൻ അർഹതപ്പെട്ട അപേക്ഷകർക്കും വീട് നൽകും. സ്ത്രീസുരക്ഷാ ശാക്തീകരണ പ്രവർത്തനങ്ങൾക്കും കുടുംബശ്രീ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങാനും തൊഴിൽ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കും. ജനറൽ വിഭാഗത്തിൽ ഓട്ടോറിക്ഷ വിതരണം, കാലിവളർത്തൽ പദ്ധതി തുടങ്ങിയവ നടപ്പാക്കും. സ്കൂൾ കുട്ടികൾക്ക് മതിയായ ഇരിപ്പിടവും മറ്റു സൗകര്യങ്ങളും പ്രഭാതഭക്ഷണം ഉൾപ്പെടെ നൽകും. സർക്കാറിന്റെ സഹായത്തോടെ രണ്ടുകോടി രൂപ ചെലവഴിച്ച് സ്റ്റേഡിയം പണി പൂർത്തീകരിക്കും. പടിഞ്ഞാറൻ മേഖല കേന്ദ്രീകരിച്ച് കളിസ്ഥലം നിർമിക്കും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്​ എതിർവശത്ത് മൾട്ടിപർപ്പസ് ഷോപ്പിങ്​ കോംപ്ലക്സ് നിർമാണത്തിനും ബജറ്റിൽ തുക വിലയിരുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story