Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: വ്യാപാരികൾക്ക് നഷ്​ടപരിഹാരം നൽകാൻ തീരുമാനം

text_fields
bookmark_border
* നഷ്​ടപരിഹാരത്തിന്​ അപേക്ഷ നൽകിയവരുടെ പട്ടിക ഏപ്രിൽ ആറിന് പ്രസിദ്ധീകരിക്കും കൊല്ലം: എൻ.എച്ച് 66 വികസനം മൂലം കച്ചവടം നഷ്​ടപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനം. ഏപ്രിൽ ആറിന് നഷ്​ടപരിഹാരത്തിന്​ അപേക്ഷ നൽകിയവരുടെ പട്ടിക അതത്​ ഡെപ്യൂട്ടി തഹസിൽദാർ ഓഫിസുകളിൽ പ്രസിദ്ധീകരിക്കും. ഏപ്രിൽ 15 വരെ പുതിയ അപേക്ഷ നൽകാനും പരാതി നൽകാനും അവസരമുണ്ടാകും. ഏപ്രിൽ 30ന് മുമ്പ് 75000 രൂപ വീതം എല്ലാ കച്ചവടക്കാർക്കും നൽകാൻ കലക്ടർ വിളിച്ച യോഗത്തിൽ തീരുമാനമായി. ചെറിയ ബങ്ക്-പെട്ടിക്കടക്കാർ എന്നിവർക്ക്​ 25000 രൂപ വീതം നൽകും. തന്‍റേതല്ലാത്ത കാരണത്താൽ ലൈസൻസ്​ ലഭിക്കാത്ത കച്ചവടക്കാർക്ക് പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ എന്നിവരുടെ സാക്ഷ്യപത്രത്തിന്മേൽ നഷ്​ടപരിഹാരം ലഭിക്കും. വാടകക്കെട്ടിടങ്ങളിൽ കച്ചവടാവശ്യത്തിനായി സ്ഥിരം ആസ്​തികൾക്ക്​ പണം മുടക്കിയവർക്ക്​ നാളെ മുതൽ അപേക്ഷ നൽകിയാൽ നഷ്​ടപരിഹാരം കണക്കാക്കിയ പൂർണവിവരങ്ങൾ കാലതാമസമില്ലാതെ എൻ.എച്ച്. എൽ.എ ഡെപ്യൂട്ടി കലക്ടർ ഓഫിസിൽ നിന്ന്​ ലഭ്യമാക്കുവാൻ കലക്ടർ നിർദേശം നൽകി. എന്നാൽ സംസ്ഥാന സർക്കാർ നൽകേണ്ട നഷ്​ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയിട്ടില്ല. കച്ചവടക്കാർക്ക്​ രണ്ട്​ ലക്ഷം രൂപയും തൊഴിലാളികൾക്ക്​ 36000 രൂപയുമാണ് നൽകേണ്ടത്. കച്ചവടക്കാർക്കുവേണ്ടി എടുത്ത അനുകൂല തീരുമാനങ്ങളെ വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി സ്വാഗതം ചെയ്യുന്നതായി ജില്ല പ്രസിഡന്‍റ്​ ആർ. രാധാകൃഷ്ണൻ, ജില്ല സെക്രട്ടറി കെ.കെ. നിസാർ എന്നിവർ പറഞ്ഞു. എം.എൽ.എമാരായ എം. നൗഷാദ്, ഡോ.സുജിത് വിജയൻപിള്ള എന്നിവരും യോഗത്തിൽ പങ്കെടുത്തു. കച്ചവടം അവസാനിപ്പിച്ച്​ കടകൾ ഒഴിഞ്ഞുനൽകുന്നതിന്​ വ്യാപാരികൾ ഒരുമാസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും ഉപാധികളോടെ 15 ദിവസത്തിനകം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story