Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനാടകോത്സവം ഞായറാഴ്ച...

നാടകോത്സവം ഞായറാഴ്ച മുതൽ

text_fields
bookmark_border
കൊല്ലം: കേരള സംഗീത നാടക അക്കാദമി നാടകോത്സവം ഏപ്രിൽ മൂന്നു മുതൽ ഏഴു വരെ നീരാവിൽ പ്രകാശ് കലാകേന്ദ്രത്തി​ൽ നടക്കും.എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്നാ ഏണസ്റ്റ് മുഖ്യാതിഥിയാകും.സംഗീത നാടക അക്കാദമി അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് അധ്യക്ഷതവഹിക്കും. കോവിഡ്​ കാലത്ത്​ പ്രതിസന്ധിയിലായ നാടകമേഖലയിൽ ഉണർവ് സൃഷ്ടിക്കാൻ കേരള സംഗീത നാടക അക്കാദമി തെരഞ്ഞെടുക്കപ്പെട്ട 25 കലാസമിതികൾക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം നൽകി 25 പുതിയ നാടകങ്ങൾ അവതരിപ്പിക്കുന്നുണ്ട്​. ഒരു നാടകത്തിന്​ രണ്ട്​ അവതരണം എന്ന ക്രമത്തിൽ സംസ്ഥാനത്താകെ,10 കേന്ദ്രങ്ങളിലായി 50 നാടക അവതരണങ്ങൾ മൂന്നു മാസങ്ങളിലായി നടക്കും. ഇതിൽ ജില്ലയിലെ അഞ്ചു നാടകങ്ങളുടെ അവതരണമാണ്​ നീരാവിൽ പ്രകാശ് കലാകേന്ദ്രത്തി​ന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്നത്​. മൂന്നിന്​ തിരുവനന്തപുരം അയിത്തിക്കോണം നിരീക്ഷയുടെ 'അന്ധിക',നാലിന്​ തിരുവനന്തപുരം അഭിനയയുടെ 'മിനുക്കുശാല',അഞ്ചിന്​ ആലപ്പുഴ സംസ്കൃതിയുടെ 'മുക്തി', ആറിന്​ തിരുവനന്തപുരം, മണക്കാട്​ തിരുവരങ്ങിന്‍റെ 'സുഖാനി', ഏഴിന്​ വട്ടിയൂർക്കാവ്​ കനലിന്‍റെ 'സോവിയറ്റ്​ ​േസ്റ്റഷൻ കടവ്​' എന്നിവയാണ്​ അവതരിപ്പിക്കുന്ന നാടകങ്ങൾ.എല്ലാ ദിവസവും രാത്രി ഏഴിനാണ്​ അവതരണം. സംഘാടക സമിതി ചെയർമാൻ കെ.ബി. ജോയ്, ജനറൽ കൺവീനർ മഹേഷ് മോഹൻ, പ്രകാശ് കലാകേന്ദ്രം പ്രസിഡന്‍റ്​ എച്ച്. രാജേഷ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story