Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:31 AM IST Updated On
date_range 1 April 2022 5:31 AM ISTവയോജനങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
text_fieldsbookmark_border
ചിത്രം- കൊല്ലം: വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് മെയിന്‍റനന്‍സ് ട്രൈബ്യൂണലിന്‍റെയും സാമൂഹികനീതി ഓഫിസിന്‍റെയും ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയിലെ ക്യാമ്പ് സബ് കലക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. ട്രാവന്‍കൂര്‍ മെഡിസിറ്റി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷാഹുല്‍ ഹമീദ് അധ്യക്ഷതവഹിച്ചു. എല്‍ഡര്‍ലൈൻ കിയോസ്‌ക്കിന്‍റെ ഉദ്ഘാടനം ജില്ല സാമൂഹികനീതി ഓഫിസര്‍ സിജു ബെന്‍ നിര്‍വഹിച്ചു. അസി. കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ ആരോഗ്യ പരിശോധനക്ക് നേതൃത്വം നല്‍കി. ക്യാമ്പിനോടനുബന്ധിച്ച് മെയിന്‍റനന്‍സ് ട്രൈബ്യൂണലിന്‍റെ കിയോസ്‌കില്‍ സബ് കലക്ടര്‍ ചേതന്‍കുമാര്‍ മീണ പരാതികള്‍ സ്വീകരിച്ചു. ട്രാവന്‍കൂര്‍ മെഡിസിറ്റി പബ്ലിക് റിലേഷന്‍സ് മാനേജര്‍ ജെ. ജോണ്‍, ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ വി.ആര്‍. രത്നകുമാര്‍, അനില്‍ ഫിലിപ്പ്, വിശാല്‍ പി. തോമസ്, എന്‍. ചന്ദ്രശേഖരന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story