Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:31 AM IST Updated On
date_range 31 March 2022 5:31 AM ISTവിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ്
text_fieldsbookmark_border
കൊല്ലം: ഈ മാസം സർവിസിൽ നിന്ന് വിരമിക്കുന്ന പൊലീസ് സേനാംഗങ്ങൾക്ക് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും കേരള പൊലീസ് അസോസിയേഷനും ചേർന്ന് യാത്രയയപ്പ് നൽകി. സിറ്റിയിലെ വിവിധ യൂനിറ്റുകളിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്പെക്ടർമാരായ ജി. ഡാനിയൽ, എ. നാസർ, ആർ. സുഗതൻ, സി. ഹർഷൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. കെ.പി.ഒ.എ സിറ്റി ജില്ല പ്രസിഡന്‍റ് ആർ. ജയകുമാർ അധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. സിറ്റി ജില്ല സെക്രട്ടറി എം. ബദറുദ്ദീൻ, അഡി.എസ്.പി ജോസി ചെറിയാൻ, അസി. കമീഷണർ സോണി ഉമ്മൻ കോശി, കെ.പി.ഒ.എ സംസ്ഥാന നിർവാഹക സമിതി അംഗം കെ. സുനി, കെ.പി.എ ജില്ല പ്രസിഡന്‍റ് എൽ. വിജയൻ, കെ.പി.ഒ.എ ഭാരവാഹികളായ ജെ. തമ്പാൻ, പി. ലാലു, ജിജു സി. നായർ എന്നിവർ സംസാരിച്ചു. പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്ത യുവാവ് പിടിയിൽ അഞ്ചാലുംമൂട്: വിദ്യാലയത്തിൽ നിന്ന് മടങ്ങുന്ന പതിനാലുകാരിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്ത യുവാവ് പിടിയിലായി. തൃക്കടവൂർ കുരീപ്പുഴ ഉപ്പേരി കോളനിയിൽ വിളയിൽ കിഴക്കതിൽ വീട്ടിൽ സിജു (19, ജിത്തു) ആണ് പിടിയിലായത്. സംഘത്തിലെ ആദർശ് നേരേത്ത പിടിയിലായി. അഞ്ചാലുംമൂട് ഇൻസ്പെക്ടർ സി. ദേവരാജന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനീഷ്, എം. ഷബ്ന, ലഗേഷ്കുമാർ, എ.എസ്.ഐ ഓമനക്കുട്ടൻ, സി.പി.ഒ രാജി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story