Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅഡ്വക്കറ്റ്...

അഡ്വക്കറ്റ് ക്ലർക്കുമാർ പണിമുടക്കുന്നു

text_fields
bookmark_border
​കൊല്ലം: കോടതികളിൽ ഇ-ഫയലിങ്​ സമ്പ്രദായം നടപ്പാക്കുന്നതോട അഡ്വക്കറ്റ് ക്ലർക്കുമാരുടെ തൊഴിൽ നഷ്ടപ്പെടുന്നതിനെതിരെ വ്യാഴാഴ്ച പണിമുടക്കും കൂട്ടധർണയും നടത്തും. ഇ-ഫയലിങ്​ സമ്പ്രദായത്തിൽ അഡ്വക്കറ്റ് ക്ലർക്കുമാരെ കൂടി ഉൾപ്പെടുത്തുക, ഇ-ഫയലിങ്ങിനോടൊപ്പം ഫിസിക്കൽ ഫയലിങ്​ നിലനിർത്തുക, അഡ്വക്കറ്റ് ക്ലർക്കുമാരുടെ തൊഴിൽ സുരക്ഷക്കും നിയമനിർമാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികൾ ഉന്നയിച്ചു. സമ്പൂർണ ഇ-ഫയലിങ്​ നടപ്പാക്കുന്നതോടെ പതിനായിരക്കണക്കിന് അഡ്വക്കറ്റ് ക്ലർക്കുമാർ തൊഴിൽരഹിതരാവും. ജില്ല പ്രസിഡന്‍റ്​ ആർ. ശശിധരൻ പിള്ള, സെക്രട്ടറി കാളിദാസൻ ജി.കെ, എസ്. രാധാകൃഷ്ണൻ, സി. സുന്ദരേശൻ പിള്ള, രാജേന്ദ്രൻ.പി എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story