Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:28 AM IST Updated On
date_range 31 March 2022 5:28 AM ISTകെ-റെയിൽ: സർക്കാർ വിവേകപൂർണമായ തീരുമാനമെടുക്കണം-വിഷ്ണുനാഥ്
text_fieldsbookmark_border
കൊട്ടിയം: കെ-റെയിൽ വിഷയത്തിൽ വിവേകപൂർണമായ തീരുമാനമെടുക്കാൻ സർക്കാർ തയാറാകണമെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ ആവശ്യപ്പെട്ടു. തഴുത്തല വഞ്ചിമുക്കിൽ നടന്ന കെ-റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായി ജനങ്ങളുടെ മേൽ ഭരണകൂട ഭീകരത അടിച്ചേൽപിക്കാൻ ശ്രമിക്കരുത്. ഭരണകൂടത്തിന്‍റെ മുഷ്ക്കും വാശിയും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതിയാണെന്ന തിരിച്ചറിവ് സർക്കാറിന് ഉണ്ടാകണം. ജനങ്ങളുടെ പ്രതിഷേധം മാനിക്കാൻ സർക്കാർ തയാറാകണമെന്നും പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല ബിനു, മുൻ ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ, ഡി.സി.സി വൈസ് പ്രസിഡന്‍റ് വിപിനചന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് നാസിമുദീൻ ലബ്ബ, തൃക്കോവിൽവട്ടം പഞ്ചായത്ത് അംഗങ്ങളായ വസന്താ ബാലചന്ദ്രൻ, മോനിഷ, കണ്ണനല്ലൂർ സമദ്, ഷെമീർ ഖാൻ, സജീവ് താഴത്തുവിള, സജുദാസ്, വൈസ് പ്രസിഡന്‍റ് സാജൻ, പഞ്ചായത്ത് അംഗം ദീപ്തി, ബി.ജെ.പി നേതാക്കളായ പ്രവീൺ, കൊട്ടിയം സുനിൽകുമാർ, രൻജിത്ത്, സുരേന്ദ്രനാഥ്, ബൈജു പുതുച്ചിറ, കെ-റെയിൽ വിരുദ്ധജനകീയ സമിതി നേതാക്കളായ ഷൈല കെ. ജോൺ, വിജയകൃഷ്ണൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. പ്രതിഷേധ കഞ്ഞി കുടിച്ച് പിറന്നാൾ കൊട്ടിയം: പ്രതിഷേധ കഞ്ഞി കുടിച്ച് എം.എൽ.എയുടെ പിറന്നാൾ ആഘോഷം. പി.സി. വിഷ്ണുനാഥ് എം.എൽ.എയാണ് കെ-റെയിലിനെതിരെ സമരം ചെയുന്ന സ്ത്രീകൾ െവച്ചുനൽകിയ പ്രതിഷേധകഞ്ഞി കുടിച്ച് തന്‍റെ നാൽപത്തിനാലാം പിറന്നാൾ ആഘോഷിച്ചത്. രാവിലെ നിയമസഭ കമ്മിറ്റിക്കായി പുറപ്പെട്ടപ്പോഴാണ് കെ-റെയിലിനെതിരെ തഴുത്തല വഞ്ചിമുക്കിൽ പ്രതിഷേധം നടക്കുന്ന വിവരം അറിഞ്ഞത്. തുടർന്ന് സ്ഥലത്തെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story