Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'കേന്ദ്ര ​തൊഴിൽ നയം...

'കേന്ദ്ര ​തൊഴിൽ നയം യുവാക്കളെ വാഴിയാധാരമാക്കും'

text_fields
bookmark_border
കുണ്ടറ: കേന്ദ്രത്തിന്‍റെ തൊഴിൽ നയം യുവക്കളെ വാഴിയാധാരമാക്കുമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്​ ജെ. ഉദയഭാനു. ദേശീയ പണിമുടക്കിന്‍റെ ഭാഗമായി ഐക്യ ട്രേഡ് യൂനിയൻ രണ്ടാം ദിവസം നടത്തിയ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി നേതാവ് ശ്രീനിവാസൻ അധ്യക്ഷതവഹിച്ചു. സി.ഐ.ടി.യു ജില്ല വൈസ്​ പ്രസിഡന്‍റ്​ എസ്​.എൽ. സജികുമാർ, ബി. സുചീന്ദ്രൻ, ജൂലിയറ്റ് നെൽസൺ, എം. വിൻസന്‍റ്, എസ്​.ഡി. അഭിലാഷ്, ആർ. ഓമനക്കുട്ടൻ പിള്ള, സേതുഭായി, മുരളീധരൻ, ബിനു, പെരിനാട് മുരളി, സുവർണ, മനീഷ്, രാമചന്ദ്രൻ, ശശികല, തോമസ്​ പണിക്കർ, ഫറൂക്ക് നിസാർ, ആർ. വേണുഗോപാൽ, ജെ. റോയ്, മുക്കൂട് രഘു, പ്രേംകുമാർ, എസ്​. സന്തോഷ് കുമാർ, വിനോദ് മുളവന, അബ്ദുൽ ഖാദർ, സുധീർ കുമാർ, ഷൈജു, സദാനന്ദൻപിള്ള എന്നിവർ സംസാരിച്ചു. പെരുമ്പുഴയിൽ നടന്ന ധർണ ജി. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. കെ.പി. ജോർജ്​ അധ്യക്ഷത വഹിച്ചു. പി.ആർ. രാജശേഖരൻപിള്ള, സി. സോമൻപിള്ള, ഡി. ദിനേശ്കുമാർ, ദിനേശൻ, ടി.സി. അനിൽകുമാർ, ആർ. സുരേഷ് ബാബു, ചന്ദ്രശേഖരൻപിള്ള എന്നിവർ സംസാരിച്ചു. വനിത ഉദ്യോഗസ്ഥരെ മടക്കിയയച്ചു കുണ്ടറ: പണിമുക്കിനോടനുബന്ധിച്ച്​ പ്രകടനവുമായെത്തിയവർ പഞ്ചായത്തിലും മിനി സിവിൽ സ്റ്റേഷനും ജോലിചെയ്തുകൊണ്ടിരുന്ന വനിതാ ജീവനക്കാരെ മടക്കിയയച്ചു. ഇളമ്പള്ളൂർ പഞ്ചായത്തിലെ സിവിൽ വിഭാഗം എൻജിനീയറെയും മിനി സിവിൽ സ്റ്റേഷനിൽ എത്തിയ രണ്ട് വനിതാ ജീവനക്കാരെയുമാണ് തിരിച്ചയച്ചത്. സമരക്കാർ ജീവനക്കാരോട് കയർത്ത് സംസാരിച്ചത് നേരിയ വാഗ്വാദത്തിന് ഇടയാക്കി. പൊലീസ്​ പ്രശ്നത്തിൽ ഇടപെടാതെ നിസ്സംഗത പാലിച്ചു. സർക്കാർ ഡയസ്​നോൺ പ്രഖ്യാപിച്ചിരുന്നെങ്കിലും മിക്ക ഓഫിസുകളിലും ജീവനക്കാർ എത്തിയില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story