Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:31 AM IST Updated On
date_range 30 March 2022 5:31 AM ISTപോക്സോ കേസിൽ പ്രതി പിടിയിൽ
text_fieldsbookmark_border
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോക്സോ നിയമപ്രകാരം ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. തിരുമുല്ലാവാരം ടി.എൻ.ആർ.എ -330 അഫ്ന മൻസിലിൽ എച്ച്. സുനിൽ (49) ആണ് പിടിയിലായത്. 27ന് ഉച്ചക്ക് 12ന് ഇയാളുടെ കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. പിതാവ് ശക്തികുളങ്ങര സ്റ്റേഷനിൽ വിവരമറിയച്ചതിനെത്തുടർന്ന് പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ശക്തികുളങ്ങര സ്റ്റേഷൻ ഇൻസ്പെക്ടർ യു. ബിജുവിൻെറ നേതൃത്വത്തിൽ എസ്.ഐ ഷാജഹാൻ, എ.എസ്.ഐമാരായ പ്രദീപ്, ഡാർവിൻ എസ്.സി.പി.ഒമാരായ ഹാഷിം, സനീഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ പണവും സ്വർണവും തട്ടിയെടുത്തയാൾ പിടിയിൽ ഇരവിപുരം: സാമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ഒപ്പം താമസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തയാളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം തെക്കുംഭാഗം കോട്ടൂർ പടിഞ്ഞാറ്റതിൽ റെയ്മണ്ട് ജോസഫ് (41) ആണ് പിടിയിലായത്. ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് ചൂഷണത്തിനിരയായത്. നിയമപരമായി വിവാഹം കഴിക്കാതെ ഇരവിപുരം പനമൂടുള്ള ഇയാളുടെ വീട്ടിൽ യുവതിയെ രണ്ടര വർഷക്കാലം താമസിപ്പിച്ചു. ഈ കാലയളവിലാണ് യുവതിയുടെ പക്കൽനിന്ന് സ്വർണവും പണവും കൈക്കലാക്കിയത്. കൂടുതൽ പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. സ്വകാര്യരംഗങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ മുൻ ഭർത്താവിൻെറ പക്കൽ നിന്നും പ്രതി നാല് ലക്ഷം രൂപ കൈക്കലാക്കി. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, ആന്‍റണി, ദിനേശ് എ.എസ്.ഐ മഞ്ജുഷ, സുരേഷ്, എസ്.സി.പി.ഒ അജി, സി.പി.ഒ ലതീഷ് മോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story