Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോവിഡാനന്തരം, പരീക്ഷാ...

കോവിഡാനന്തരം, പരീക്ഷാ ഹാളിലേക്ക്​

text_fields
bookmark_border
കൊല്ലം: കോവിഡാനന്തരം സ്കൂളുകളിൽ അധ്യയനം നടന്ന ശേഷമുള്ള പ്ലസ്​ ടു പരീക്ഷക്ക് ബുധനാഴ്ച തുടക്കം. ഏപ്രിൽ 20 വരെയാണ് പ്ലസ്​ ടു പരീക്ഷ. ജില്ലയിൽ 14,462 പെൺകുട്ടികളും 14,328 ആൺകുട്ടികളും ഉൾപ്പെടെ 28,790 വിദ്യാർഥികളാണ് ഹയർസെക്കൻഡറി പരീക്ഷയെഴുതുന്നത്. സ്കൂൾ റെഗുലർ വിഭാഗത്തിൽ 25,992, ഓപൺ സ്കൂളിൽ 1308, പ്രൈവറ്റായി 1490 വിദ്യാർഥികളും പരീക്ഷയെഴുതും. രാവിലെ 9.45ന് പരീക്ഷ ആരംഭിക്കും. ബുധനാഴ്ച സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക്ക് സർവിസ് ടെക്നോളജി, ഇലക്ട്രോണിക് സിസ്റ്റം എന്നിവയാണ് വിഷയം. ഹയർസെക്കൻഡറി പരീക്ഷയുടെ ചോദ്യക്കടലാസ് അതാത് സ്കൂളുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. എസ്.എസ്.എൽ.സി പരീക്ഷ വ്യാഴാഴ്ചയാണ് തുടങ്ങുക. ഏപ്രിൽ 29 ന് സമാപിക്കും. ഉച്ചക്കുശേഷം ഒമ്പതാംതരം വരെയുള്ള പരീക്ഷകൾ തുടരും. ട്രഷറിയിലും ലോക്കറുകളിലേക്കും മാറ്റിയ എസ്.എസ്.എൽ.സി ചോദ്യക്കടലാസുകൾ ഓരോ ദിവസത്തെയും വിഷയത്തിനനുസരിച്ച് വിദ്യാഭ്യാസവകുപ്പ് അധികൃതർ സ്കൂളുകളിൽ എത്തിക്കും. എസ്.എസ്.എൽ.സിക്ക് കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തുന്നത് ഇത്തവണയും കൊല്ലം പട്ടത്താനം വിമലഹൃദയ സ്കൂളാണ്. 734 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. മൂന്നുപേർ വീതം പരീക്ഷയെഴുതുന്ന പേരയം എൻ.എസ്.എസ് എച്ച്.എസ്, കുമ്പളം സെന്‍റ് മൈക്കിൾസ് സ്കൂൾ എന്നിവയാണ് ഏറ്റവും കുറവ്​ കുട്ടികളുള്ള പരീക്ഷ കേന്ദ്രങ്ങൾ. ഇത്തവണ 16,104 ആൺകുട്ടികളും 14,008 പെൺകുട്ടികളും ഉൾപ്പടെ 31,112 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. കോവിഡ് മാനദണ്ഡം പൂർണമായി പാലിച്ചാണ് പരീക്ഷ. പനി പരിശോധനക്കായി തെർമൽ സ്കാനർ ഒരുക്കും. സാനിറ്റൈസർ ക്രമീകരിക്കും. കോവിഡ് ബാധിതരോ ക്വാറൻറീനിൽ കഴിയുന്നവരോ ഉണ്ടെങ്കിൽ അവർക്ക് പരീക്ഷയെഴുതാൻ പ്രത്യേക മുറിയൊരുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story