Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്കൂളിലെത്തിയ...

സ്കൂളിലെത്തിയ അധ്യാപകരെ സമരാനുകൂലികൾ ക്ലാസ് മുറിയിൽ അടച്ചിട്ടു

text_fields
bookmark_border
കടയ്ക്കൽ: സ്കൂളിൽ ജോലിക്കെത്തിയ അധ്യാപകരെ സമരാനുകൂലികളായ സി.പി.എം പ്രവർത്തകർ ക്ലാസ് മുറിയിൽ അടച്ചിട്ടു. ചിതറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ 15 അധ്യാപകരെയാണ് അടച്ചിട്ടത്. പി.ടി.എ പ്രസിഡന്‍റും സി.പി.എമ്മിന്‍റെ ലോക്കൽ കമ്മിറ്റി അംഗവുമായ എസ്. ഷിബുലാലി‍ൻെറ നേതൃത്വത്തിലാണ് അടച്ചിട്ടത്. അധ്യാപകർക്കുനേരെ അസഭ്യവർഷം നടത്തിയതായും ആരോപണമുണ്ട്. രാവിലെ അധ്യാപകർ സ്കൂളിലെത്തി ഒപ്പിട്ടപ്പോൾ തന്നെ സമരക്കാർ സ്കൂളിലെത്തിയിരുന്നു. ഭീഷണി മുഴക്കിയിറങ്ങിയ സമരക്കാർ ക്ലാസ് മുറിയുടെ കതകും അടച്ചാണ് പുറത്തിറങ്ങിയത്. പിന്നീട് പൊലീസ് എത്തിയാണ് കതക് തുറന്നത്. ഇതിന് ശേഷവും സമരക്കാർ തർക്കം നടത്തിയിരുന്നു. ചിതറ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്കൂളിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകർ പൊലീസിൽ പരാതി നൽകിയില്ല. സ്കൂളിൽ അതിക്രമം നടന്നതായി കാണിച്ച് പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story