Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:28 AM IST Updated On
date_range 29 March 2022 5:28 AM ISTലോക നാടകദിനാചരണം
text_fieldsbookmark_border
ഓച്ചിറ: നേരിന്റെ പക്ഷത്ത് നിൽക്കുന്ന സാംസ്കാരിക പ്രവർത്തകർക്കും എഴുത്തുകാർക്കും ഭയാശങ്ക കൂടാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണിന്നെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ. ക്ലാപ്പന പ്രിയദർശിനി കലാ സാംസ്കാരിക വേദിയുടെയും ഗ്രന്ഥശാലയുടെയും വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി നടന്ന ലോകനാടക ദിനാചരണവും സി.ആർ. മനോജ് അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിയദർശിനി രക്ഷാധികാരി കെ.വി. സൂര്യ കുമാർ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ. എസ് .കല്ലേലിഭാഗം, കലേഷ് കെ.പി.എ.സി, ഡോക്ടർ നിസാർ കാത്തുങ്കൽ, എസ്. എം. ഇഖ്ബാൽ, ബി. ശ്രീകുമാർ കെ.ആർ. വത്സൻ, എസ്. ഗിരിജ റഷീദ ബീവി, ഷഹുബാനത്ത്, എസ്. ശ്രീകല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story