Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:28 AM IST Updated On
date_range 29 March 2022 5:28 AM ISTശ്രീനാരായണഗുരു ഓപൺ സർവകലാശാല; അറബിക് ഉൾപ്പെടുത്തണം
text_fieldsbookmark_border
കടയ്ക്കൽ: ശ്രീനാരായണഗുരു ഓപൺ സർവകലാശാലയിൽ പി.ജി കോഴ്സുകൾ ആരംഭിക്കുമ്പോൾ തെക്കൻ കേരളത്തിൽ പ്രൈവറ്റായി പഠിക്കാനുള്ള സാഹചര്യം നിലവിലില്ലാത്ത അറബിക് വിഷയം കൂടി ഉൾപ്പെടുത്തണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ ആവശ്യപ്പെട്ടു. കേരള യൂനിവേഴ്സിറ്റിയിൽ ഓപൺ സ്ട്രീമിലും പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമിലും അറബിക്കിന് പഠന അവസരമുണ്ടായിരുന്നെങ്കിലും കുറച്ചു വർഷങ്ങൾക്കുമുമ്പ് ഒഴിവാക്കിയിരുന്നു. പഠനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചപ്പോൾ ശ്രീനാരായണഗുരു ഓപൺ സർവകലാശാലയിൽ കോഴ്സുകൾ ആരംഭിക്കുമ്പോൾ അറബിക് ഉൾപ്പെടുത്തുമെന്നാണ് അറിയിച്ചിരുന്നത്. ജൂലൈയിൽ പ്രവേശനം ആരംഭിക്കുന്ന പി.ജി കോഴ്സുകളുടെ ലിസ്റ്റിൽ അറബിക് ഉൾപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story