Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറേഷൻ കാർഡ് പാചകവാതക...

റേഷൻ കാർഡ് പാചകവാതക പരാതി പരിഹാരമേള

text_fields
bookmark_border
കുണ്ടറ: കേരള ജനകീയ ഉപഭോക്തൃസമിതിയുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ്​ വകുപ്പിന്‍റെ സഹകരണത്തോടെ റേഷൻകാർഡ് പാചകവാതക പരാതിപരിഹാര മേളയും പഠന ക്ലാസും ജില്ല സപ്ലൈ ഓഫിസർ സി.വി. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ഷെറഫ് കുണ്ടറ അധ്യക്ഷത വഹിച്ചു. കുണ്ടറ മേഖല പ്രസിഡന്‍റ്​ ശർമാജി, സംസ്ഥാന പ്രസിഡന്‍റ്​ അഡ്വ. സുഗതൻ ചിറ്റുമല, സംസ്ഥാന ജനറൽ സെക്രട്ടറി ലൈക്ക് പി. ജോർജ്, സംസ്ഥാന വനിത പ്രസിഡന്‍റ്​ മണിയമ്മ, താലൂക്ക് പ്രസിഡന്‍റ്​ കെ.വി. മാത്യു, താലൂക്ക് സെക്രട്ടറി ആർ. സുമിത്ര, വിനോദ് കുണ്ടറ എന്നിവർ സംസാരിച്ചു. ലീഗൽ മെട്രോളജി ഇൻസ്​പെക്ടർ സിജു സത്യദാസ്, താലൂക്ക് സപ്ലൈ ഓഫിസർ ബി. വിൽഫ്രഡ്, കുണ്ടറ റേഷൻ ഇൻസ്​പെക്ടർ ബി. രാജി എന്നിവർ സംസാരിച്ചു. ബ്ലോക്ക് വാർഷികയോഗം കുണ്ടറ: കേരള സ്റ്റേറ്റ് സർവിസ്​ പെൻഷനേഴ്സ്​ യൂനിയൻ വാർഷികയോഗം ബുധനാഴ്ച രാവിലെ ഒമ്പതിന് മുളവന മരുതൂർ പ്ലാസയിൽ ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story