Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightചിറക്കര...

ചിറക്കര ഗ്രാമപഞ്ചായത്ത് ബജറ്റ്

text_fields
bookmark_border
ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തി‍ൻെറ ബജറ്റ് വൈസ് പ്രസിഡന്‍റ് ദേവദാസ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുശീലദേവി അധ്യക്ഷത വഹിച്ചു. 23,07,26,655 രൂപ വരവും 22,82,71000 രൂപ ചെലവും, 24,55,655 രൂപ മിച്ചവും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഭവന നിർമാണം, ഭവന നവീകരണം എന്നിവക്കായി രണ്ട് കോടിയും കാർഷിക മേഖലക്ക്​ 81,80,000 രൂപയും മൃഗസംരക്ഷണം, ക്ഷീരവികസനം മേഖലകളിലായി 69,00,000 രൂപ വകയിരുത്തി. ആരോഗ്യമേഖലയിൽ, തനത് പ്രവർത്തനങ്ങൾക്കായി മാത്രം 41,00,000 രൂപയും കുടിവെള്ളം, ശുചിത്വം എന്നിവക്കായി 66,00,000 രൂപ വകയിരുത്തി. വയോധികർ, ഭിന്നശേഷിക്കാർ എന്നിവർക്കുള്ള പദ്ധതികൾക്കായി 25,00,000 രൂപയും വകയിരുത്തി. കഥകളി ആചാര്യൻ ചിറക്കര മാധവൻകുട്ടിയുടെ പേരിൽ സാംസ്കാരിക നിലയവും, പോളച്ചിറ രാമചന്ദ്ര‍​ൻെറ സ്മരണാർഥം കുട്ടികൾക്ക് കായിക പരിശീലന കേന്ദ്രവും സ്ഥാപിക്കും. കുടുംബശ്രീ സംരംഭങ്ങൾക്ക് റിവോൾവിങ് ഫണ്ട് അനുവദിക്കും. മയ്യനാട് പ്ലാറ്റ്ഫോം നവീകരണം ഒച്ചിഴയും വേഗത്തിൽ കൊട്ടിയം: മയ്യനാട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമി‍ൻെറ നവീകരണ പ്രവർത്തനങ്ങൾ ഇഴയുന്നു. പ്ലാറ്റ്ഫോം നിർമാണ പ്രവർത്തനങ്ങൾക്കായി പ്ലാറ്റ്ഫോമിലെ സിമന്‍റ്​ സ്ലാബുകൾ മിക്കതും ഇളക്കിയിട്ടിരിക്കുകയാണ്. പ്ലാറ്റ്ഫോമിലെ സ്ലാബുകൾക്കും മൺകൂനകൾക്കുമിടയിലൂടെ വേണം ട്രെയിനിൽ കയറിപ്പറ്റാൻ. പ്ലാറ്റ്ഫോമിൽ ഉയർന്ന് നിൽക്കുന്ന ഇരുമ്പ് പ്ലേറ്റുകളിൽ തട്ടി വീണ് പരിക്കേറ്റവരുമുണ്ട്. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മയ്യനാട് റെയിൽവേ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിൽ പ്രസിഡന്‍റ്​ കെ. നജിമുദീൻ, സെക്രട്ടറി റോജി രവീന്ദ്രൻ, ഡി. അപ്പുകുമാർ, സന്തോഷ് എന്നിവർ ഡിവിഷനൽ റെയിൽവേ മാനേജർ, സേഫ്റ്റി കമീഷണർ എന്നിവർക്ക് നിവേദനം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story