Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവതിയെ ആക്രമിച്ച്​...

യുവതിയെ ആക്രമിച്ച്​ മോഷണം നടത്തിയയാൾ പിടിയിൽ

text_fields
bookmark_border
ചാത്തന്നൂർ: യുവതിയെ ആക്രമിച്ച ശേഷം മോഷണം നടത്തിയ യുവാവിനെ പൊലീസ്​ അറസ്റ്റ് ചെയ്തു. അയത്തിൽ കല്ലിനുമേൽ വീട്ടിൽ ജിനേഷ് ബാബു (36) ആണ് പിടിയിലായത്. വീട്ടിൽ അതിക്രമിച്ചുകയറി ഷാൾ യുവതിയുടെ കഴുത്തിൽ മുറുക്കി ഭീഷണിപ്പെടുത്തി. നിലവിളി കേട്ടെത്തിയ യുവതിയുടെ അച്ഛൻ കൈ തട്ടിമാറ്റി രക്ഷപ്പെടുത്തി. ഈ സമയം മുറിയിലെ അലമാരയിൽ നിന്നും 33000 രൂപ അപഹരിച്ച് യുവാവ് കടന്നു. ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്‍റെ നിർദേശാനുസരണം എസ്.ഐമാരായ ആശ ബി. രേഖ, സലിംകുമാർ, എ.എസ്.​ഐ രാജേഷ്, സി.പി.ഒമാരായ മുഹമ്മദ് ഹുസൈൻ, അനിൽകുമാർ, ബിനു, ജയിനമ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. .....kc + kw ..... കവർച്ചക്കേസിലെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി കൊല്ലം: കവർച്ചക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ ജാമ്യം കൊല്ലം പ്രിൻസിപ്പൽ സെഷൻസ്​ കോടതി റദ്ദാക്കി. 2018 ൽ ചങ്ങൻകുളങ്ങരയിൽ യുവാവിനെയും പിതാവി​െനയും മർദിച്ചവശരാക്കി 30,000 രൂപ കവർച്ച ചെയ്ത കേസിൽ രണ്ടാം പ്രതിയായ ഓച്ചിറ പായക്കുഴി മോഴൂർതറയിൽ പി. പ്യാരി (23) യുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്. കരുനാഗപ്പള്ളി സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കൈവശം സൂക്ഷിച്ച കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ഓച്ചിറ ​ഇൻസ്​പെക്ടർ കോടതിയിൽ സമർപ്പിച്ച അപേക്ഷയെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story