Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:30 AM IST Updated On
date_range 28 March 2022 5:30 AM ISTകുട്ടിയെ മറയാക്കി കഞ്ചാവ് കടത്ത്; ദമ്പതികളടക്കം നാലുപേർ പിടിയിൽ
text_fieldsbookmark_border
കൊല്ലം: കുട്ടിയെ മറയാക്കി കഞ്ചാവ് കടത്താൻ ശ്രമിച്ച ദമ്പതികളടക്കം നാലുപേർ പൊലീസ് പിടിയിലായി. ആറ്റിങ്ങൽ പറയത്തുകോണം പടിഞ്ഞാറ്റുവിള പുത്തൻ വീട്ടിൽ എ. വിഷ്ണു (27), ഭാര്യ സൂര്യ (25), തൃക്കരുവ സി.കെ.പി ജങ്ഷന് സമീപം സരിത ഭവനിൽ അഭയ് സാബു, കടപ്പാക്കട ശാസ്ത്രീ നഗർ ഇടയിലഴികംപുരയിടം ആർ. ഉണ്ണികൃഷ്ണൻ (29) എന്നിവരാണ് പിടിയിലായത്. 24.1 കി.ഗ്രാം കഞ്ചാവുമായി വന്ന കാർ ഉൾപ്പെടെ പിടിച്ചെടുത്തു. രണ്ടു വയസ്സുള്ള കുട്ടിയും മാതാപിതാക്കളും മറ്റ് രണ്ട് പേരും അടങ്ങിയ സംഘമായിരുന്നു കാറിൽ. പൊലീസ് പിടിയിൽപെടാതിരിക്കാൻ കൊച്ചുകുട്ടിയെ മറയാക്കി ലഹരി വിപണനം നടത്തുകയായിരുന്നു സംഘത്തിൻെറ ലക്ഷ്യം. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണിവർ. വാഹനത്തിൽ പല അറകളിലായി പാക്കറ്റുകളാക്കി കഞ്ചാവ് ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. വരുംദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. കൊല്ലം അസി.കമീഷണർ ജി.ഡി. വിജയകുമാറിൻെറ നേതൃത്വത്തിൽ കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി. വിപിൻകുമാർ, ചവറ ഇൻസ്പെക്ടർ നിസാമുദീൻ, ചവറ എസ്.ഐ അജയകുമാർ, ഡാൻസാഫ് ടീം എസ്.ഐ ജയകുമാർ, പ്രശാന്ത്, ഷറഫുദീൻ, എ.എസ്.ഐ ബൈജു പി. ജെറോം, എസ്.സി.പി.ഒമാരായ സജു, സീനു, മനു, റിബു, രതീഷ്, ലിനുലാലൻ, സനൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story