Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:32 AM IST Updated On
date_range 27 March 2022 5:32 AM ISTബാങ്ക് വായ്പ അദാലത്: രണ്ട് കോടിയുടെ കുടിശ്ശിക കേസുകൾ തീർപ്പായി
text_fieldsbookmark_border
കൊട്ടാരക്കര: കടയ്ക്കൽ, കൊട്ടാരക്കര സിവിൽ സ്റ്റേഷനുകളിലായി നടത്തിയ ബാങ്ക് വായ്പ അദാലത്തിൽ രണ്ടുകോടിയിലധികം രൂപയുടെ കുടിശ്ശിക കേസുകൾ തീർപ്പായി. വിവിധ ഇളവുകളിലൂടെ 60 ലക്ഷത്തിലധികം രൂപയുടെ ആനുകൂല്യങ്ങൾ ഇടപാടുകാർക്ക് ലഭിച്ചു. ബാങ്ക് വായ്പ കുടിശ്ശികയെത്തുടർന്ന് റവന്യൂ റിക്കവറി നടപടിയിലിരിക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനായാണ് അദാലത് നടത്തിയത്. വലിയ ജനപങ്കാളിത്തമാണ് അദാലത്തുകളിലുണ്ടായത്. 27 വില്ലേജ് ഓഫിസുകളിലെയും കൊട്ടാരക്കര താലൂക്ക് ഓഫിസിലെയും ജീവനക്കാരും ബാങ്ക് ഉദ്യോഗസ്ഥരും ദിവസങ്ങളായി നടത്തിയ മുന്നൊരുക്കത്തിന്റെ ഫലമായിരുന്നു അദാലത്തിന്റെ വിജയം. ഗൃഹസമ്പർക്കവും ബോധവത്കരണവും പ്രയോജനം ചെയ്തു. താലൂക്കിൽ 2212 കേസുകളിലായി 5.4 കോടിയാണ് അറുപത്തേഴോളം ബാങ്കുകളിലായി കുടിശ്ശികയുള്ളത്. ഇതിലാണ് 2.03 കോടിയുടെ വായ്പ കേസുകൾ തീർപ്പായത്. റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടർ ബീനാറാണി, തഹസിൽദാർ പി. ശുഭൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story