Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:32 AM IST Updated On
date_range 27 March 2022 5:32 AM ISTമലയോര ഹൈവേ: പിറയ്ക്കലിൽ സംരക്ഷണ ഭിത്തി നിർമാണം തുടങ്ങി
text_fieldsbookmark_border
പുനലൂർ: മലയോര ഹൈവേയിൽ കരവാളൂർ പിറയ്ക്കലിൽ തകർന്ന സംരക്ഷ ഭിത്തി നിർമാണം ആരംഭിച്ചു. നിർമാണത്തിലെ അപാകത മൂലം കഴിഞ്ഞ േമയ് മാസത്തിൽ മഴയിലാണ് അപകടമേഖലയിലുള്ള സംരക്ഷണ ഭിത്തി തകർന്നത്. ഇതുകാരണം ഇതുവഴിയുള്ള ഗതാഗതവും ഭീഷണിയിലായിരുന്നു. നിർമാണത്തിലെ അപാകത ആരോപിച്ച് സമരങ്ങളും നടന്നിരുന്നു. ഇതിനെ തുടർന്ന് പൊതുമരാമത്ത് മന്ത്രി സ്ഥലം സന്ദർശിച്ചു. മലയോര ഹൈവേയുടെ നിർമാണ ചുമതലയിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയുണ്ടായി. മണ്ണ് പരിശോധയടക്കം പൂർത്തിയാക്കി കേരള റോഡ് ഫണ്ട് ബോർഡിന്‍റെ ചുമതലയിലാണ് വശം പുനർനിർമിക്കുന്നത്. പത്തടിയിലധികം താഴ്ചയിൽ നിന്നാണ് റോഡ് നിരപ്പിലേക്ക് കോൺക്രീറ്റ് ചെയ്ത് സംരക്ഷണ ഭിത്തി നിർമിക്കുന്നത്. (ചിത്രംഈമെയിൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story