Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:30 AM IST Updated On
date_range 27 March 2022 5:30 AM ISTവയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍
text_fieldsbookmark_border
കൊല്ലം: ജില്ലയിലെ മെയിന്‍റനന്‍സ് ട്രൈബ്യൂണലിൻെറയും സാമൂഹികനീതി ഓഫിസിൻെറയും ആഭിമുഖ്യത്തില്‍ 30, 31 തീയതികളില്‍ യഥാക്രമം കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലും, മേവറം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും രാവിലെ 10 മുതല്‍ ഒരു മണി വരെ നടക്കും. സബ് കലക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്‍റ് കലക്ടര്‍ അരുണ്‍ എസ്. നായര്‍ മുഖ്യപ്രഭാഷണം നടത്തും. ജനറല്‍ മെഡിസിന്‍, ഗ്യാസ്‌ട്രോ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, ഇ.എന്‍.ടി, ഡയറ്റീഷ്യന്‍ കണ്‍സള്‍ട്ടേഷന്‍, ഓര്‍ത്തോപീഡിക്‌സ്, ഒഫ്താല്‍മോളജി, ജനറല്‍ മെഡിസിന്‍ ഡോക്ടര്‍മാരുടെ പരിശോധന ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക്: ഹോളിക്രോസ് ഹോസ്പിറ്റല്‍, കൊട്ടിയം, ഫോണ്‍: 04742538000. ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍, മേവറം, ഫോണ്‍: 9495935890. വിശദവിവരങ്ങള്‍ക്ക്: റവന്യൂ ഡിവിഷന്‍ ഓഫിസ്, കൊല്ലം, ഫോണ്‍: 0474 2793461. (....kc+kw+ke....) കരുത്തുംകരുതലുമായി 'സഖി' ഒപ്പമുണ്ട് കൊല്ലം: അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കാന്‍ വനിത ശിശുവികസന വകുപ്പിൻെറ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ 'സഖി' വണ്‍ സ്റ്റോപ് സെന്‍ററിൻെറ സേവനം പ്രയോജനപ്പെടുത്താമെന്ന് ജില്ല ഓഫിസര്‍ അറിയിച്ചു. ശാരീരിക മാനസിക ലൈംഗിക അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകളും 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കും എട്ട് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും ആവശ്യമായ സേവനങ്ങള്‍ ഇവിടെ സൗജന്യമായി ലഭിക്കും. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തര സഹായവും പിന്തുണയും ഉറപ്പുവരുത്തുക, അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് സമയോചിത ഇടപെടലിലൂടെ സംരക്ഷണം ഉറപ്പുവരുത്തി പുനരധിവാസം സാധ്യമാക്കുക, വൈദ്യസഹായം, നിയമ സഹായം, പൊലീസ് സഹായം, കൗണ്‍സലിംഗ്, താമസസൗകര്യം ഉള്‍പ്പെടെയുള്ളവ ഉറപ്പുവരുത്തുക എന്നിവയാണ് സഖി പദ്ധതിയുടെ ലക്ഷ്യങ്ങള്‍. ഇരകൾക്ക് പൊതുപ്രവര്‍ത്തകര്‍, ബന്ധുക്കള്‍, പൊലീസ്, സുഹൃത്തുക്കള്‍ മറ്റ് സന്നദ്ധ സംഘടനകള്‍ വഴി പരാതി അറിയിക്കാം. നേരിട്ടെത്താന്‍ പറ്റാത്തവര്‍ക്ക് ഫോണ്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. സഖി വണ്‍ സ്റ്റോപ് സെന്‍റര്‍, രാമറാവു മെമ്മോറിയല്‍ താലൂക്ക് ഹോസ്പിറ്റല്‍, നെടുങ്ങോലം, പരവൂര്‍ പി.ഒ വിലാസത്തിലോ 0474 2957827 നമ്പറിലോ ബന്ധപ്പെടാം. വനിത ശിശുവികസന വകുപ്പിൻെറ പിരധിയില്‍ നടപ്പാക്കിവരുന്ന ധനസഹായ പദ്ധതിയായ ആശ്വാസനിധിയിലൂടെ ലൈംഗിക ആസിഡ് ആക്രമണം, ഗാര്‍ഹികപീഡനം, ലൈംഗികവിവേചനം തുടങ്ങിയവ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ധനസഹായം ലഭിക്കും. സ്ത്രീകളുടെ അപേക്ഷ ജില്ല വനിത സംരക്ഷണ ഓഫിസര്‍ക്കും കുട്ടികളുടേത് ജില്ല ശിശുസംരക്ഷണ ഓഫിസര്‍ക്കുമാണ് നല്‍കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story