Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:34 AM IST Updated On
date_range 25 March 2022 5:34 AM ISTആദിവാസി ഗോത്രകലാരൂപങ്ങള്‍ ആവിഷ്കരിക്കാന്‍ ജില്ല തലത്തില്‍ സംവിധാനമൊരുക്കും -സാം കെ. ഡാനിയേല്‍
text_fieldsbookmark_border
കുളത്തൂപ്പുഴ: പട്ടികവര്‍ഗ ഗോത്ര വിഭാഗങ്ങളുടെ തനത് കലാ രൂപങ്ങള്‍ അവതരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജില്ല തലത്തില്‍ സംവിധാനമൊരുക്കുന്നതോടൊപ്പം പരമ്പരാഗത ഉല്‍പന്നങ്ങളുടെ വിപണനത്തിന് പ്രത്യേക മേളകള്‍ സംഘടിപ്പിക്കുന്നതിനും പദ്ധതി തയാറാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേല്‍. പട്ടികവര്‍ഗ വികസന വകുപ്പ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച കാലാട്ടം-2022 പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഊരുമൂപ്പന്മാരെയും പരമ്പരാഗത ഗോത്രകലാ ഗുരുക്കന്മാരെയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ജില്ല പഞ്ചായത്തംഗം കെ. അനില്‍കുമാര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ചന്ദ്രകുമാര്‍, അംഗങ്ങളായ പി. ജയകൃഷ്ണന്‍, പി.ആര്‍. സന്തോഷ്കുമാര്‍, സുജിത്. എസ്, ഊരുമൂപ്പന്‍ രതീഷ്, അപ്പുക്കുട്ടന്‍ കാണി, ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍ ഷുമിന്‍. എസ്. ബാബു, ടി.ഇ.ഒ ഷിനു ബാബുക്കുട്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story