Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:29 AM IST Updated On
date_range 25 March 2022 5:29 AM ISTഎം.പിമാർക്കെതിരായ കൈയേറ്റത്തിൽ പ്രതിഷേധം
text_fieldsbookmark_border
...kw+ke+kc.... കൊല്ലം: ഡൽഹി പൊലീസ് യു.ഡി.എഫ് എം.പിമാർക്കെതിരെ നടത്തിയ കൈയേറ്റത്തിൽ ആർ.എസ്.പി ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. സമാധാനപരമായി എം.പിമാർ നടത്തിയ മാർച്ചിന്‍റെ പേരിൽ അവരെ തല്ലിച്ചതക്കുന്നത് അപലപനീയമാണെന്ന് ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാൽ പറഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്‌സോ പ്രകാരം പിടിയില്‍ പരവൂര്‍: 15കാരിയെ പീഡിപ്പിച്ച യുവാവ് പോക്‌സോ കേസില്‍ പിടിയില്‍. പരവൂര്‍ കോട്ടപ്പുറം തിരുവാലയില്‍ രാജേഷ് (33) ആണ് പരവൂര്‍ പൊലീസിന്‍റെ പിടിയിലായത്. വാടക വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളില്‍നിന്ന് നിരന്തരം ശല്യം നേരിട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുവിന്‍റെ വീട്ടിലേക്ക് താമസം മാറ്റി. ബന്ധുവിനോട് പീഡനവിവരങ്ങള്‍ പറയുകയും ചെയ്തു. തുടര്‍ന്ന്, ഇവര്‍ ജില്ല ശിശു സംരക്ഷണ സമിതിയെ സമീപിച്ച് പീഡനവിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയില്‍ പരവൂര്‍ പൊലീസ് രാജേഷിനെതിരെ ബലാത്സംഗത്തിനും പോക്‌സോ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. പരവൂര്‍ ഇൻസ്പെക്ടര്‍ എ. നിസാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story