Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിവാഹാലോചന നിരസിച്ച...

വിവാഹാലോചന നിരസിച്ച യുവതിയെ ആക്രമിച്ച യുവാവ് പിടിയില്‍

text_fields
bookmark_border
കൊട്ടിയം: വിവാഹാലോചന നിരസിച്ച യുവതിയെ ജോലി സ്ഥലത്തെത്തി ആക്രമിച്ചയാള്‍ അറസ്റ്റില്‍. പൂതക്കുളം നല്ലേറ്റില്‍ ചമ്പാന്‍ചാലില്‍ സുജിത്ത് ഭവനില്‍ സുബിന്‍ (28) ആണ് കൊട്ടിയം പൊലീസിന്‍റെ പിടിയിലായത്. ടെക്സ്​റ്റൈയില്‍ ജീവനക്കാരിയായ യുവതിയോട് ഇയാള്‍ വിവാഹാഭ്യർഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇത് നിരസിച്ചു. തുടര്‍ന്ന്, പെണ്‍കുട്ടി ജോലിചെയ്തിരുന്ന സ്ഥാപനത്തിലെത്തി ദേഹോപദ്രവം ഏല്‍പിക്കുകയായിരുന്നു. യുവതി കൊട്ടിയം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവമേല്‍പിച്ചതിനും കേസെടുത്തു. ഇയാളെ റിമാൻഡ്​​ ചെയ്തു. മൊബൈല്‍ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയില്‍ കൊല്ലം: ഹാര്‍ബറില്‍ ഉറങ്ങിക്കിടന്നയാളുടെ പക്കല്‍ നിന്ന്​ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. തമിഴ്‌നാട് തിരുവാരൂര്‍ പുതൂര്‍ പിളളയാര്‍ കോവില്‍ സ്ട്രീറ്റില്‍ 2/246 ല്‍ മുരളി (46) ആണ് പൊലീസ് പിടിയിലായത്. ഇയാള്‍ ശക്തികുളങ്ങര ഹാര്‍ബറില്‍ ജോലിക്ക് പോയതിനുശേഷം തിരികെ വന്ന് ഹാര്‍ബറില്‍ കിടന്നുറങ്ങുകയായിരുന്ന ബംഗാള്‍ സ്വദേശിയായ ദീപക്ചന്ദ്രദാസിന്‍റെ മൊബൈല്‍ ഫോണാണ് മോഷ്ടിച്ചത്. സമീപത്തെ സി.സി.ടി.വിയില്‍ മോഷണദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന്​ കണ്ടെടുത്തു. ഇയാളെ റിമാൻഡ്​​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story