Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസംസ്ഥാന ജൂനിയർ ഹോക്കി:...

സംസ്ഥാന ജൂനിയർ ഹോക്കി: കൊല്ലം ജേതാക്കൾ

text_fields
bookmark_border
കൊല്ലം: കേരള ഹോക്കിയുടെ ആഭിമുഖ്യത്തിൽ ആശ്രാമം ഹോക്കി സ്​റ്റേഡിയത്തിൽ നടന്ന ആൺകുട്ടികളുടെ ഏഴാമത്​ സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ കൊല്ലം ജേതാക്കളായി. വ്യാഴാഴ്ച നടന്ന ഫൈനലിൽ മലപ്പുറ​ത്തിനെ ഏകപക്ഷീയമായ രണ്ട്​ ഗോളുകൾക്ക്​ തോൽപിച്ചാണ്​ കൊല്ലത്തി‍ൻെറ സ്വന്തം ടീം കിരീടം ചൂടിയത്​. ​കൊല്ലത്തി‍ൻെറ മുഹമ്മദ്​ അസ്​ലം മികച്ച താരവുമായി. രാവിലെ ഏഴിന്​ നടന്ന സെമിയിൽ പാലക്കാടിനെ തോൽപിച്ചാണ്​ കൊല്ലം ഫൈനലിലേക്ക്​ മുന്നേറിയത്​. മലപ്പുറം എറണാകുളത്തെയും സെമിയിൽ ​തോൽപിച്ചു. ലൂസേഴ്​സ്​ ഫൈനലിൽ പാലക്കാടിനെ 2-1ന്​ തോൽപിച്ച്​ എറണാകുളം മൂന്നാംസ്ഥാനം നേടി. ജേതാക്കൾക്ക്​ കൊല്ലം ഡിവൈ.എസ്​.പി വിജയകുമാർ കിരീടം സമ്മാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story