Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:28 AM IST Updated On
date_range 25 March 2022 5:28 AM ISTമുല്ലക്കര രത്നാകരനും ആലങ്കോട് ലീലാകൃഷ്ണനും പുരസ്കാരം
text_fieldsbookmark_border
കൊല്ലം: യുവകലാസാഹിതി ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ മണലിൽ ജി. നാരായണപിള്ള സാംസ്കാരിക പുരസ്കാരത്തിന് മുല്ലക്കര രത്നാകരനും കർമചന്ദ്രൻ സാഹിത്യ പുരസ്കാരത്തിന് ആലങ്കോട് ലീലാകൃഷ്ണനും അർഹരായി. 10001 രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. പ്രഫ.എസ്. അജയൻ ചെയർമാനും ബാബു പാക്കനാർ കൺവീനറും പി. ഉഷാകുമാരി, ശാസ്താംകോട്ട ഭാസ്, രാജു കൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാക്കളെ നിർണയിച്ചത്. മേയ് ആദ്യവാരം കൊല്ലത്ത് മണലിൽ ജി. നാരായണപിള്ള പുരസ്കാരവും കരുനാഗപ്പള്ളിയിൽ കർമ ചന്ദ്രൻ സാഹിത്യ പുരസ്കാരവും സമർപ്പിക്കും. വാർത്തസമ്മേളനത്തിൽ യുവകലാസാഹിതി ജില്ല പ്രസിഡന്‍റ് പ്രഫ.എസ്. അജയൻ, സെക്രട്ടറി ബാബു പാക്കനാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ഉഷാകുമാരി, ശാസ്താംകോട്ട ദാസ്, രാജു കൃഷ്ണൻ, സിറ്റി സെക്രട്ടറി അനൂപ് കടമ്പാട്ട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story