Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:34 AM IST Updated On
date_range 24 March 2022 5:34 AM ISTസംസ്ഥാന ജൂനിയർ ഹോക്കി: ഫൈനൽ ഇന്ന്
text_fieldsbookmark_border
കൊല്ലം: കേരള ഹോക്കിയുടെ ആഭിമുഖ്യത്തിൽ ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന ആൺകുട്ടികളുടെ ഏഴാമത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ വ്യാഴാഴ്ച നടക്കും. ലീഗ് മത്സരങ്ങളിൽ ജേതാക്കളായ ടീമുകൾ വ്യാഴാഴ്ച രാവിലെ നടക്കുന്ന സെമിയിൽ ഏറ്റുമുട്ടും. രാവിലെ ഏഴിന് പാലക്കാട് കൊല്ലത്തെയും എട്ടിന് മലപ്പുറം എറണാകുളത്തെയും സെമിയിൽ നേരിടും. വൈകീട്ട് നാലിനാണ് ഫൈനൽ. ബുധനാഴ്ച നടന്ന മത്സരങ്ങളിൽ കൊല്ലം തൃശൂരിനെയും (6-0) പാലക്കാട് കണ്ണൂരിനെയും (2-1) മലപ്പുറം തിരുവനന്തപുരത്തിനെയും (3-2) എറണാകുളം വയനാടിനെയും (3-0) പരാജയപ്പെടുത്തിയാണ് മുന്നേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story