Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 12:03 AM GMT Updated On
date_range 24 March 2022 12:03 AM GMTയൂത്ത് ലീഗ് നിയോജകമണ്ഡലം
text_fieldsbookmark_border
ശാസ്താംകോട്ട: മുസ്ലിം യൂത്ത് ലീഗ് കുന്നത്തൂർ നിയോജകമണ്ഡലം സമ്മേളനം ഭരണിക്കാവിൽ നടന്നു. ജില്ല സെക്രട്ടറി തോപ്പിൽ ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഉബൈദ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് തടിക്കാട് റെജി, മക്കാ വഹാബ്, കാരാളി വൈ.എ. സമദ്, മുഹമ്മദ് ഖുറേഷി, പറമ്പിൽ സുബൈർ, കോയിക്കടയിൽ സുനിൽ, ബിജു വരമ്പിൽ, അഷറഫ്, യൂസഫ് താഹിർ, അനസ് ഷഫീഖ്, രാധാകൃഷ്ണൻ, ഷഫീഖ്, ജാഫർ കൊച്ചുതുണ്ടിൽ എന്നിവർ സംസാരിച്ചു. സംസ്ഥാന നിരീക്ഷകൻ ഗുലാം ആലംഗീർ ഹസൻ നേതൃത്വം നൽകി . ബൈക്ക് യാത്രികനെയും മാതാവിനെയും നടുറോഡിൽ ആക്രമിച്ചവർ പിടിയിൽ കരുനാഗപ്പള്ളി: മാർഗതടസ്സമുണ്ടാക്കിയ കാർ റോഡിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ട ബൈക്ക് യാത്രികനായ യുവാവിനെയും മാതാവിനെയും ആക്രമിച്ച സംഘത്തിലെ രണ്ടുപേർ പിടിയിൽ. കല്ലേലിഭാഗം മഹാദേവർ കോളനി നിവാസികളായ കിരണാലയം വീട്ടിൽ കിരൺ (29), വിശാഖ് ഭവനത്തിൽ വിശാഖ് (28) എന്നിവരാണ് പിടിയിലായത്. ഇവരടങ്ങിയ സംഘം മഹാദേവർ കോളനിക്ക് സമീപമുള്ള റോഡിൽ മാർഗ തടസ്സമുണ്ടാക്കി പാർക്ക് ചെയ്ത കാർ മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട തെക്കുംഭാഗം സ്വദേശിയായ യുവാവാണ് ആക്രമിക്കപ്പെട്ടത്. തടസ്സം പിടിക്കാൻ ശ്രമിച്ച മാതാവിനെയും സംഘം അടിച്ച് തറയിലിട്ട് ചവിട്ടി പരിക്കേൽപിച്ചു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അലോഷ്യസ് അലക്സാണ്ടർ, റസൽ ജോർജ്, എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story