Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:33 AM IST Updated On
date_range 24 March 2022 5:33 AM ISTവീടുകയറി ആക്രമണം: നാലു പ്രതികൾ പിടിയിൽ
text_fieldsbookmark_border
കൊല്ലം: ക്ഷേത്രോത്സവത്തിനിടെ, ഭാര്യയെ ശല്യം ചെയ്തതിനെതിരെ പൊലീസിൽ പരാതി നൽകിയതിന് വീട്ടിൽ കയറി ഗൃഹനാഥനെ വെട്ടിയ സംഘത്തിലെ നാലു പേർ പിടിയിൽ. കരിക്കോട് ഐശ്വര്യാനഗർ 18 ജിച്ചു വിലാസത്തിൽ ലിഞ്ചു തങ്കച്ചൻ (35-റോയ്), കൊറ്റങ്കര വയലിൽ പുത്തൻവീട്ടിൽ രാജീവ് (26-പട്ടര് രാജീവ്), ചന്ദനത്തോപ്പ് പത്തായ കല്ല് വയലിൽ പുത്തൻവീട്ടിൽ ആഷിക് ജീവൻ (26), തട്ടാർ കോണം കൽക്കുളം ക്ഷേത്രത്തിനുസമീപം പ്രശാന്തി വീട്ടിൽ ശ്രീകാന്ത് (39) എന്നിവരാണ് പിടിയിലായത്. 19ന് രാത്രിയിൽ ചാത്തിനാംകുളം കുരുനാമണി ക്ഷേത്രത്തിനു സമീപം അമ്പിളി ഭവനിൽ ജയകുമാറിനെയാണ് വെട്ടിപ്പരിക്കേൽപിച്ചത്. ക്ഷേത്രോത്സവത്തിനിടെ, ജയകുമാറിന്‍റെ ഭാര്യയെ സംഘം ശല്യം ചെയ്തതിന് കിളികൊല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വൈരാഗ്യത്തിലാണ് വീട്ടിൽ ആഹാരം കഴിച്ചു കൊണ്ടിരുന്ന ഗൃഹനാഥനെ വീട്ടുകാരുടെ മുന്നിലിട്ട് സംഘം വെട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story