Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:32 AM IST Updated On
date_range 24 March 2022 5:32 AM ISTക്ലാപ്പന ബജറ്റ്: ആരോഗ്യ - കാർഷിക മേഖലകൾക്ക് മുൻഗണന
text_fieldsbookmark_border
ഓച്ചിറ: ആരോഗ്യ, കാർഷിക മേഖലകൾക്ക് മുൻഗണന നൽകി 26.52 കോടി രൂപ വരവും 26.32 കോടി രൂപ ചെലവും 20.83 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് സജീവ് ഓണപ്പള്ളിൽ അവതരിപ്പിച്ചു. പ്രസിഡന്‍റ് മിനിമോൾ അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം, ആയുർവേദ ആശുപത്രി എന്നിവക്ക് പുതിയ കെട്ടിടം നിർമിക്കും. ശുദ്ധജല വിതരണത്തിനായി തീരദേശ വാര്‍ഡുകളില്‍ വാട്ടര്‍ എ.ടി.എം കേന്ദ്രങ്ങള്‍ സ്ഥാപിക്കും. പച്ചക്കറി കൃഷി വ്യാപിപ്പിക്കും. തോടുകളിലെ കൈയേറ്റം ഒഴിപ്പിക്കും. ലഹരി വിമുക്ത ക്ലാപ്പന പദ്ധതി നടപ്പാക്കാനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. യു.ഡി.എഫ് ബഹിഷ്കരിച്ചു ക്ലാപ്പന പഞ്ചായത്ത് ബജറ്റ് സമ്മേളനം യു. ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. ബജറ്റ് സമ്മേളനം കൂടുന്ന വിവരവും തീയതിയും അറിയിച്ചില്ലെന്നും കൂടിയാലോചന നടത്തിയില്ലെന്നും ആരോപിച്ചാണ് ബഹിഷ്കരണം. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ചാണ് സമ്മേളനം ബഹിഷ്കരിച്ചതെന്ന് യു.ഡി.എഫ് അംഗങ്ങളായ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്. മെഹർഷാദ്, കെ. നകുലൻ, വിപിൻരാജ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story