Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:28 AM IST Updated On
date_range 24 March 2022 5:28 AM ISTകൊറ്റന്‍കുളങ്ങര ക്ഷേത്രത്തില്‍ പുരുഷാംഗനമാര്‍ ഇന്നും നാളെയും വിളക്കെടുക്കും
text_fieldsbookmark_border
ചവറ: പുരുഷാംഗനമാര്‍ വ്രതം നോറ്റ് കൊറ്റന്‍കുളങ്ങര ദേവിക്ക് മുന്നില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ചമയവിളക്കെടുക്കും. ചവറ, പുതുക്കാട് കരക്കാരുടെ ഉത്സവദിനമായ വ്യാഴാഴ്ച രാവിലെ 11ന് ക്ഷേത്രം തന്ത്രി കുമാരമംഗലത്ത് ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തില്‍ കലശപൂജകള്‍, വൈകീട്ട് മൂന്നിന് കെട്ടുകാഴ്ച, രാത്രി 11ന് ഡോ. വൈക്കം വിജയലക്ഷ്മിയുടെ സംഗീത സദസ്സ് എന്നിവ നടക്കും. പുലര്‍ച്ച 3.30ന് കുഞ്ഞാലുംമൂട് മുതല്‍ ആറാട്ടുകുളം വരെ ചമയവിളക്കുമായി നില്‍ക്കുന്ന പുരുഷാംഗനമാരെ കാണാന്‍ ദേവി എത്തി അനുഗ്രഹം നല്‍കിയശേഷം ആറാട്ട് നടത്തി കുരുത്തോലപ്പന്തലില്‍ വിശ്രമിക്കുന്നതോടെ ആദ്യദിവസത്തെ ഉത്സവം സമാപിക്കും. വെള്ളിയാഴ്ച കുളങ്ങരഭാഗം, കോട്ടയ്ക്കകം കരക്കാരാണ് ഉത്സവം നടത്തുന്നത്. രാവിലെ 11ന് കലശപൂജകള്‍. വൈകീട്ട് മൂന്നിന് കെട്ടുകാഴ്ച. രാത്രി ചലച്ചിത്ര പിന്നണി ഗായകന്‍ കെ.എസ്. വിഷ്ണുനാഥിന്‍റെ സംഗീതക്കച്ചേരി. പുലര്‍ച്ച മൂന്നിന് ദേവി ചമയവിളക്ക് കണ്ട് ആറാട്ട് നടത്തി കുരുത്തോലപ്പന്തലില്‍ വിശ്രമിക്കുന്നതോടെ ഉത്സവം സമാപിക്കും. ചമയവിളക്കിന്‍റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസിഡന്‍റ് സി. ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി കെ.വി. ഹേമചന്ദ്രന്‍, പബ്ലിസിറ്റി കണ്‍വീനര്‍ വി. ഗീതാകൃഷ്ണന്‍, ട്രഷറർ ജി. തുളസീധരന്‍പിള്ള, വൈസ് പ്രസിഡന്‍റ് എസ്. ശ്രീജിത്ത് എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story