Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുക്രെയിനിൽ...

യുക്രെയിനിൽ നിന്നെത്തിയ വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കണം

text_fields
bookmark_border
കൊല്ലം: റഷ്യ-യുക്രെയിൻ യുദ്ധത്തെത്തുടർന്ന്​ തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർഥികളുടെ തുടർ പഠനത്തിനാവശ്യമായ നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൈക്കൊള്ളണമെന്ന്​ ഓൾ കേരള യുക്രെയിൻ മെഡിക്കൽ സ്റ്റുഡൻസ് ആൻഡ് പേരന്‍റ്​സ്​ അസോസിയേഷൻ. യുദ്ധം അവസാനിച്ചാലും തിരികെ പോയി പഠിക്കാനുള്ള സാഹചര്യമായിരിക്കില്ല അവിടെ. ഇന്ത്യക്കാരോടുള്ള യു​െക്രയിൻകാരുടെ മനോഭാവവും പ്രശ്നമാണെന്ന്​ അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യുദ്ധവും അതിനെത്തുടർന്നുണ്ടായ ഭീതിയും കുട്ടികളുടെ മാനസികാവസ്ഥയെത്തന്നെ ബാധിച്ചിട്ടുണ്ട്​. പഠിച്ചിരുന്ന യൂനിവേഴ്സിറ്റികളും താമസിച്ചിരുന്ന ഹോസ്റ്റലുകളും തകർന്ന അവസ്ഥയിലുമാണ്​. തുടർപഠനത്തിനും സർട്ടിഫിക്കറുകളും മറ്റ്​ രേഖകളും തിരികെ ലഭിക്കാനും സർക്കാർ ഇടപെടൽ കൂടിയേ കഴിയൂ. ഭൂരിപക്ഷം പേരും വിദ്യാഭ്യാസ വായ്പ എടുത്താണ് പോയത്​. പഠനം പൂർത്തിയാക്കിയശേഷം ഇതിന്‍റെ തിരിച്ചടവും നടത്തണം. നിലവിലെ സാഹചര്യം ഇക്കാര്യത്തിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്​. കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ സർക്കാറുകൾ അവിടത്തെ വിദ്യാർഥികൾക്ക്​ പഠിക്കാനുള്ള അവസരം ഒരുക്കൻ ശ്രമം നടത്തുന്നുണ്ട്​. സംസ്ഥാന ബജറ്റിൽ തിരികെ വന്ന കുട്ടികളുടെ തുടർവിദ്യാഭ്യാസത്തിനായി 10 കോടി രൂപ നീക്കി​െവച്ചത്​ സ്വാഗതാർഹമാണ്​. പ്രസിഡന്‍റ്​ സതീശൻ, സെക്രട്ടറി സിൽവി സുനിൽ, ജില്ല കോഓഡിനേറ്റർമാരായ കെ. സുരേഷ്​കുമാർ തുടങ്ങിയവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story