Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആത്മഹത്യ പ്രതിരോധ...

ആത്മഹത്യ പ്രതിരോധ നൈപുണ്യവികസന ക്യാമ്പിന് തുടക്കം

text_fields
bookmark_border
കൊല്ലം: ജില്ലയിൽ കൂടി വരുന്ന കുട്ടികളുടെ ആത്മഹത്യ പ്രവണതയെ തടയുന്നതിനുവേണ്ടി വനിത ശിശു വികസന വകുപ്പിന്‍റെയും ജില്ല ശിശു സംരക്ഷണ ഓഫിസിന്‍റെ ഒ.ആർ.സി(ഔവർ റെസ്​പോൺസിബിലിറ്റി ടു ചിൽഡ്രൻ)യുടെയും ആഭിമുഖ്യത്തിൽ 'പ്രഥിതി' ദ്വിദിന നൈപുണ്യ വികസന പരിശീലന ക്യാമ്പിന് തുടക്കമായി. കുമ്മിൾ പഞ്ചായത്തിലാണ്​ പദ്ധതി ആ​രംഭിച്ചത്​​. പരിശീലന ക്യാമ്പ്​ അസി. കലക്ടർ അരുൺ എസ്. നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്​ പ്രസിഡന്‍റ്​ മധു അധ്യക്ഷത വഹിച്ചു. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ പ്രസന്നകുമാരി മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാന്മാരായ ബീന, നിഫാൽ, ശശി, കൃഷ്ണപിള്ള, ഐ.സി.ഡി.എസ്​ സൂപ്പർവൈസർ സബിനിസ, കുമ്മിൾ സ്കൂൾ പ്രഥമാധ്യാപിക ബസീസ, ഒ.ആർ.സി കോഓഡിനേറ്റർ കാർത്തിക, കുമ്മിൾ സ്കൂൾ കൗൺസിലർ അശ്വതി എന്നിവർ സംസാരിച്ചു. കടയ്​ക്കൽ സി.ഐ രാജേഷ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഷിനുദാസ്, സ്കൂൾ ഓഫ് ഡ്രാമ റിസർച് ഹോൾഡർ ശ്യം രജി, അപ്ലൈഡ് ഡ്രാമ പ്രാക്ടീഷണർ സാം ജോർജ്, സഹ ട്രെയിനർമാരായ രജിത, അഞ്ജലി, ഫൈസൽ എന്നിവർ ക്ലാ​സെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story