Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്കൂളിലെ പൊതുയോഗം...

സ്കൂളിലെ പൊതുയോഗം മാറ്റി; പ്രതിഷേധവുമായി രക്ഷാകർത്താക്കൾ

text_fields
bookmark_border
കരുനാഗപ്പള്ളി: ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ച നടത്താനിരുന്ന പൊതുയോഗം മാറ്റിവെച്ചതിനെ തുടർന്ന് രക്ഷാകർത്താക്കൾ പ്രതിഷേധവുമായി സ്കൂളിലെത്തി. കോവിഡിനെതുടർന്ന് മൂന്നുവർഷമായി സ്കൂളിൽ രക്ഷാകർത്താക്കളുടെ പൊതുയോഗം വിളിച്ചിട്ടില്ല. പൊതുയോഗം നടത്തണമെന്നാവശ്യപ്പെട്ട് പി.ടി.എ അംഗം പ്രിൻസിപ്പലിന്​ നോട്ടീസ് അയച്ചതിനെതുടർന്ന് 22ന്​ യോഗം നടത്താൻ നോട്ടീസ് ഇട്ടു. രക്ഷാകർത്താക്കൾ സ്കൂളിലെത്തിയപ്പോഴാണ് നഗരസഭ ചെയർമാൻ പൊതുയോഗം നടത്തരുതെന്ന് അറിയിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചത്​. സ്കൂളിലെ അഴിമതികൾ അറിയുമെന്നതിനാലാണ്​ പൊതുയോഗം നടത്താത്തതെന്ന് രക്ഷാകർത്താക്കൾ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story