Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:31 AM IST Updated On
date_range 23 March 2022 5:31 AM ISTഹിജാബ് നിരോധനം: റാലിയും പ്രതിഷേധ സംഗമവും
text_fieldsbookmark_border
ഓച്ചിറ: കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ കാഞ്ഞിപ്പുഴ മേഖല മഹല്ല് കോഓഡിനേഷന്‍റെ നേതൃത്വത്തിൽ റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. മണപ്പള്ളിയിൽ നിന്നാരംഭിച്ച റാലി കാമ്പിശ്ശേരി ജങ്ഷനിൽ സമാപിച്ചു. പ്രതിഷേധസംഗമം കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കാരാളി ഇ.കെ. സുലൈമാൻ ദാരിമി ഉദ്ഘാടനം ചെയ്തു. ഖലീൽറഹ്മാൻ, ബി. നൗഷാദ്, തങ്ങൾകുഞ്ഞ് പള്ളിക്കത്തറ എന്നിവർ സംസാരിച്ചു. റാലിക്ക് സിയാദ് പുലത്തറ, സലീം വിളയിൽ, നഹീം വയലിത്തറയിൽ, ഇസ്മയിൽ കുഞ്ഞ് തുണ്ടിൽ, ഷാജി പാവുമ്പ, കാഞ്ഞിപ്പുഴ, പള്ളിക്കുറ്റി, കടുവിനാൽ, തീപ്പുര, മണപ്പള്ളി, പാവുമ്പ മഹല്ല് ഇമാമുമാർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story