Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:28 AM IST Updated On
date_range 23 March 2022 5:28 AM ISTഇനി പരീക്ഷച്ചൂട്
text_fieldsbookmark_border
കൊല്ലം: കോവിഡ് കാല ഇടവേളക്കശേഷം കൊല്ല പരീക്ഷ സ്കൂളുകളിൽ മടങ്ങിയെത്തി. ഇന്നുമുതൽ ഒന്നുമുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർഥികൾ വർഷാവസാന പരീക്ഷച്ചൂടിലേക്ക് കടക്കുകയാണ്. എൽ.പി തലത്തിൽ ഒന്നുമുതൽ നാല് വരെ ക്ലാസുകളിൽ വർക്ഷീറ്റ് ഉപയോഗിച്ചാണ് കുട്ടികളുടെ മികവളക്കുന്നത്. യു.പി, എച്ച്.എസ് ക്ലാസുകളിൽ ചോദ്യപേപ്പർ നൽകിയുള്ള വാർഷിക പരീക്ഷ സാധാരണ ഗതിയിൽ നടക്കും. ചൊവ്വാഴ്ചയോടെ എല്ലാ സ്കൂളുകളിലും ചോദ്യപേപ്പറുകൾ എത്തിച്ചു. ഒരുക്കങ്ങളും പൂർത്തിയായി. കോവിഡ് നിയന്ത്രണങ്ങൾ പ്രത്യേകിച്ച് നിലവിലില്ലെങ്കിലും ഒരു ബെഞ്ചിൽ രണ്ട്-മൂന്ന് കുട്ടികൾ വരെയായിരിക്കും പരീക്ഷക്ക് ഇരിക്കുക. കോവിഡ് രോഗബാധിതർക്കും പരീക്ഷക്ക് എത്താം. ഇവർക്കായി പ്രത്യേകം മുറി ഒരുക്കും. 2020ൽ വാർഷികപരീക്ഷ നടക്കുന്നതിനിടയിലാണ് കോവിഡ് ലോക്ഡൗൺ എത്തിയത്. കഴിഞ്ഞവർഷം പരീക്ഷ ഉണ്ടായില്ല. ഇത്തവണ ക്ലാസുകൾ സാധാരണ നിലയിലായതോടെയാണ് പരീക്ഷയും തിരിച്ചെത്തിയത്. മാർച്ച് 31ന് തുടങ്ങുന്ന എസ്.എസ്.എൽ.സി പരീക്ഷക്ക് മുന്നോടിയായി മോഡൽ പരീക്ഷകൾ തിങ്കളാഴ്ച പൂർത്തിയായിരുന്നു. എസ്.എസ്.എൽ.സി പരീക്ഷയുടെ ചോദ്യപേപ്പറുകൾ ജില്ലയിൽ എത്തിക്കഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ ചോദ്യപേപ്പർ തരംതിരിക്കൽ നടക്കും. പത്താം ക്ലാസ് പരീക്ഷയുടെ ആദ്യ ദിവസങ്ങളിലും രാവിലെ മറ്റ് ക്ലാസുകളിലെ പരീക്ഷ നടക്കും. തുടർന്ന് ഏപ്രിൽ രണ്ടിന് അവസാന പരീക്ഷയോടെ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകാരുടെ അധ്യയന വർഷത്തിന് അവസാനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story