Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 5:29 AM IST Updated On
date_range 22 March 2022 5:29 AM ISTപ്ലസ് വൺ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത നാലുപേർ പിടിയിൽ
text_fieldsbookmark_border
കടയ്ക്കൽ: മുത്തശ്ശിയോടൊപ്പം താമസിച്ചുവന്ന പ്ലസ് വൺ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ നാലുപേർ പിടിയിൽ. തുടയന്നൂർ പോതിയാരുവിള സജീർ മൻസിലിൽ സുധീർ (39), പോതിയാരുവിള വിഷ്ണുഭവനിൽ മോഹനൻ (59), ചിതറ കുളത്തറ ഫൈസൽഖാൻ മൻസിലിൽ ബഷീർ (52), ചിതറ കിഴക്കുംഭാഗം ചരുവിള പുത്തൻവീട്ടിൽ മുഹമ്മദ് നിയാസ് (25) എന്നിവരെയാണ് കടയ്ക്കൽ െപാലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ജൂൺ മുതൽ കുട്ടി ബലാത്സംഗത്തിനിരയായതായി െപാലീസ് പറഞ്ഞു. പ്രതികളായ സുധീറും മുഹമ്മദ് നിയാസും പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. വസ്ത്രങ്ങളും മറ്റ് സാധനങ്ങളും നൽകിയാണ് മോഹനനും ബഷീറും കുട്ടിയെ പീഡനത്തിനിരയാക്കിയത്. സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കടയ്ക്കൽ െപാലീസിനെ അറിയിച്ചു. െപാലീസ് നടത്തിയ അന്വേഷണത്തെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നു. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
