Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 5:29 AM IST Updated On
date_range 22 March 2022 5:29 AM ISTകെ-റെയിൽ ഒരിക്കലും നടക്കില്ല- പി.സി. തോമസ്
text_fieldsbookmark_border
കൊല്ലം: കെ-റെയിൽ ഒരിക്കലും നടപ്പിൽ വരില്ലെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്. 200 ലക്ഷം കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നല്ല ശതമാനം, കമീഷനായിട്ടാണ് പോകുകയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നഗരങ്ങളിൽ എലിവേറ്റഡ് ഹൈവേ വേണം കൊല്ലം: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, കരുനാഗപ്പള്ളി എന്നീ ജങ്ഷനുകളിലെ വികസനം അടിപ്പാതക്ക് പകരം പില്ലറിൽ നിർമിച്ചിട്ടുള്ള എലിവേറ്റഡ് ഹൈവേയായി അലൈൻമെന്‍റ് നിശ്ചയിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. കൊല്ലം-തേനി ദേശീയപാതയുടെ അനുബന്ധ പാതയായി ചവറ ടൈറ്റാനിയം ജങ്ഷൻ-ഭരണിക്കാവ് വരെ പുതിയ ഗ്രീൻ ഫീൽഡ് ദേശീയപാത നിർമിക്കണം, ഭരണപരമായ നടപടികൾ പൂർത്തീകരിച്ച കൊല്ലം ബൈപാസ് ആറു വരി പാതയായി വികസിപ്പിക്കുന്ന പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കണം. ആര്യങ്കാവ് മുതൽ കടമ്പാട്ടുകോണം വരെ നിർമിക്കുന്ന പുതിയ ഗ്രീൻഫീൽഡ് ദേശീയപാതയുടെ അലൈൻമൻെറ് പൂർത്തീകരിച്ച് നിർമാണം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story