Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുത്തൂർ ശ്രീനാരായണ...

പുത്തൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ് ആയുർവേദിക് സ്റ്റഡീസിന്​ എൻ.എ.ബി.എച്ച്​ അക്രഡിറ്റേഷൻ

text_fields
bookmark_border
കൊല്ലം: ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പുത്തൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ് ആയുർവേദിക് സ്റ്റഡീസ് ആന്‍റ്​ റിസർച്​ ഹോസ്പിറ്റലിലെ എൻ.എ.ബി.എച്ച്​ സർട്ടിഫിക്കറ്റ്​ അനാച്ഛാദനവും വനിതാ ഹോസ്റ്റൽ ഉദ്​ഘാടനവും വ്യാഴാഴ്ച നടക്കും. വ്യാഴാഴ്ച ഉച്ചക്ക്​ രണ്ടിന്​ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ എൻ.എ.ബി.എച്ച്​ സർട്ടിഫിക്കറ്റ്​ അനാച്ഛാദനം നിർവഹിക്കും. വനിതാ ഹോസ്റ്റൽ ഉദ്​ഘാടനവും പുരസ്​കാര വിതരണവും കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിക്കും. പ്രിൻസിപ്പൽ ഡോ.സി. രഘുനാഥൻ നായർ, ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റി വൈസ്​ ചെയർമാൻ രാജ്​കുമാർ ഉണ്ണി, സെക്രട്ടറി എം.എൻ. അനിധരൻ,എക്​സിക്യൂട്ടിവംഗം സതീശൻ, വൈസ്​ പ്രിൻസിപ്പൽ ഡോ.കെ.വി. പ്രദീപ്​ എന്നിവർ വാർത്ത സമ്മേളനത്തിൽ പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story