Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്കൂള്‍...

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പനി പടരുന്നു

text_fields
bookmark_border
കുളത്തൂപ്പുഴ: വേനല്‍ കടുത്തതോടെ കിഴക്കന്‍ മേഖലയില്‍ . കുളത്തൂപ്പുഴ പഞ്ചായത്ത് പ്രദേശത്തെ ഭൂരിഭാഗം സ്കൂളുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ പനി ബാധിതരുടെ എണ്ണം കൂടുതലായിരുന്നു. എല്‍.പി - യു.പി ക്ലാസ്സുകളിലെ വിദ്യാര്‍ഥികളിലാണ് പനി കൂടതല്‍ ബാധിച്ചിട്ടുള്ളത്. അധ്യയന വര്‍ഷം അവസാനിക്കാനിരിക്കെ, പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കുന്നതിനാല്‍ പനിയുടെ ലക്ഷണമുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ സ്കൂളിലേക്കെത്തുന്നതായും പനി കലശലാകുന്നവരെ രക്ഷാകർത്താക്കളെ വിളിപ്പിച്ച് ആശുപത്രിയിലേക്ക് അയക്കുന്നതായും സ്കൂള്‍ അധികൃതര്‍ പറയുന്നു. പല ഡിവിഷനുകളിലും പകുതിയിലധികം വിദ്യാര്‍ഥികളെ പനി ബാധിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍. അതേ സമയം വിദ്യാര്‍ഥികള്‍ക്കിടയില്‍ പടരുന്നത് വൈറല്‍ പനിയാണെന്നും ശരിയായ രീതിയില്‍ ചികിത്സ തേടേണ്ടതാണെന്നും ധാരാളം വെള്ളം കുടിക്കുകയും പകല്‍ ചൂട് അധികം ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വ്യക്തമാക്കിയ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രദേശത്ത് മറ്റു ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story