Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 5:37 AM IST Updated On
date_range 21 March 2022 5:37 AM ISTപൊലീസ് സ്റ്റേഷന് മുന്നിൽ കല്ലിട്ട് പ്രതിഷേധം
text_fieldsbookmark_border
കൊല്ലം: സിൽവർ ലൈൻ പദ്ധതിക്കെതിരെ കെ.എസ്.യു ഇരവിപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് സ്റ്റേഷന് മുന്നിൽ കെ റെയിലിൻെറ കല്ലിട്ട് പ്രതിഷേധിച്ചു. കെ-റെയിൽ പദ്ധതിക്കായി സ്ഥാപിച്ചിടത്തുനിന്ന് കല്ല് മോഷ്ടിച്ചതാണെന്ന് സംശയം ഉയർന്നതിനാൽ കസ്റ്റഡിയിലെടുത്തു. ഇക്കാര്യം സ്ഥിരീകരിക്കാൻ ഇന്ന് കെ-റെയിൽ ഉദ്യോഗസ്ഥർ ഈസ്റ്റ് സ്റ്റേഷനിലെത്തും. അതിന് ശേഷം കല്ലിലെ സീരിയൽ നമ്പർ പരിശോധിക്കും. പദ്ധതിക്കായി സ്ഥാപിച്ചിടത്ത് നിന്ന് ഊരിയെടുത്തതാണെങ്കിൽ സ്ഥലത്തെ സ്റ്റേഷനിൽ കേസെടുക്കും. സമരവുമായി ബന്ധപ്പെട്ട് 20 കെ.എസ്.യു പ്രവർത്തകർക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ഇരവിപുരം നിയോജകമണ്ഡലം പ്രസിഡന്‍റ് നസ്മൽ കലതിക്കാട് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ആഷിക്ക് ബൈജു, ഗോകുൽ കൃഷ്ണ, സിയാദ് ഷാജഹാൻ, ഹർഷാദ് മുതിരപ്പറമ്പ്, ഉല്ലാസ് ഉളിയകോവിൽ, അജ്മൽ പള്ളിമുക്ക്, നഹാസ്, സനോജ് ഷാജഹാൻ, നിഥിൻ ആശ്രാമം എന്നിവവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story