Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമാലിന്യം തള്ളുന്നത്​...

മാലിന്യം തള്ളുന്നത്​ പിടിക്കാൻ പൊതുസ്ഥലങ്ങളിൽ കാമറകൾ സ്ഥാപിച്ചു

text_fields
bookmark_border
ഓച്ചിറ: പഞ്ചായത്ത് പ്രദേശത്തെ മാലിന്യപ്രശ്നം പരിഹരിക്കാൻ പൊതുജന പങ്കാളിത്തത്തോടെ നിരീക്ഷണ കാമറകൾ സ്ഥാപിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. അറവ് മാലിന്യവും കക്കൂസ് മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും അടക്കമുള്ളവ സമീപ പ്രദേശങ്ങളിൽ നിന്നു പോലും ഓച്ചിറയിലും പരിസര പ്രദേശങ്ങളിലും തള്ളുന്നത് പതിവായതിനാലാണ് നടപടി. പ്ലാസ്റ്റിക് മാലിന്യം ഹരിതകർമ സേനക്ക്​ കൈമാറിയതിന്‍റെ രസീത് പഞ്ചായത്ത് സേവനങ്ങൾക്ക് നിർബന്ധമാക്കി. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കൈവശം വെക്കുന്നവരെ കണ്ടെത്തി പിഴ ചുമത്തുന്നതിനുള്ള പരിശോധനകൾ വരും ദിവസങ്ങളിൽ ആരംഭിക്കും. കടകളുടെ ലൈസൻസ് പുതുക്കുന്നതിന് മാലിന്യം കൈമാറിയതിന്റെ രസീത് നിർബന്ധമാക്കും. നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം 22ന് രാവിലെ 10.30ന് കൊല്ലം സിറ്റി അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് ജോസി ചെറിയാൻ നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story