Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലം-പുനലൂര്‍ പാത...

കൊല്ലം-പുനലൂര്‍ പാത സുരക്ഷ പരിശോധന തിങ്കളാഴ്ച

text_fields
bookmark_border
തിങ്കളാഴ്ച റെയില്‍വേ പാതയിലൂടെ കാല്‍ നടയാത്രയും പാതക്ക്​ സമീപത്തേക്കെത്തുന്നതും നിരോധിച്ചു കുന്നിക്കോട്: കൊല്ലം-പുനലൂര്‍ പാതയിലെ വൈദ്യുതീകരണത്തിന്‍റെ ഭാഗമായുള്ള സുരക്ഷ പരിശോധന തിങ്കളാഴ്ച നടക്കും. റെയില്‍വേ സതേൺ സർക്കിൾ സുരക്ഷാ കമീഷണര്‍ അഭയ്കുമാര്‍ റാത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന. തിങ്കളാഴ്ച രാവിലെ 8.30ന് കൊല്ലം സ്റ്റേഷനില്‍ നിന്നാണ് പരിശോധന ആരംഭിക്കുക. വൈകീട്ട്​ മൂന്നോടെ പൂര്‍ത്തിയാകുമെന്നാണ് നിഗമനം. വൈദ്യുതി ബന്ധത്തിലെ ഷോർട്ട് സർക്യൂട്ടുകൾ, വേഗപരിശോധന എന്നിവയാണ് പ്രധാനമായും നടക്കുക. പരിശോധനക്കായി കൊല്ലം പെരിനാട് സബ്സ്റ്റേഷനില്‍ നിന്നുമാണ് ഇലക്ട്രിസിറ്റി കടത്തിവിടുക. 25,000 വോള്‍ട്ട് വൈദ്യുതിയാണ് കടത്തിവിടുക. തിങ്കളാഴ്ച റെയില്‍വേ പാതയിലൂടെ കാല്‍ നടയാത്രയും പാതക്ക്​ സമീപത്തേക്ക് എത്തുന്നതും നിരോധിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. സുരക്ഷാ പരിശോധനയുടെ ഭാഗമായി ശനിയാഴ്ച മധുര ഡിവിഷനൽ മാനേജർ പി. ആനന്ദ് സന്ദർശനം നടത്തിയിരുന്നു. പാതക്ക്​ ഇരുവശവുമുള്ള മരത്തിന്‍റെ ശിഖരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് നിർദേശം നൽകി. പടം.....സുരക്ഷ പരിശോധനയുടെ ഭാഗമായി റെയില്‍വേ പാതയില്‍ അന്തിമഘട്ടപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story