Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:38 AM IST Updated On
date_range 20 March 2022 5:38 AM ISTകട്ടമരങ്ങൾക്ക് ഭീഷണിയായി കരവലി നടത്തുന്ന യന്ത്രവത്കൃത വള്ളങ്ങൾ
text_fieldsbookmark_border
ഇരവിപുരം: കരവലി നടത്തുന്ന യന്ത്രവത്കൃത വള്ളങ്ങൾ ഫൈബർ കട്ടമരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി മാറുന്നു. യന്ത്രവത്കൃത വള്ളങ്ങൾ തീരത്തോടടുത്ത് മത്സ്യ ബന്ധനം നടത്താൻ പാടില്ലെന്ന നിയമം ലംഘിക്കുകയാണ്. യന്ത്രം ഘടിപ്പിച്ച വള്ളങ്ങൾ കട്ടമരക്കാരുടെ വലകൾ നശിപ്പിച്ച സംഭവങ്ങളുമുണ്ട്. ഇരവിപുരം ഭാഗത്താണ് കരവലി വ്യാപകമായത്. ...kc+ke... 'സാമൂഹിക പുരോഗതിക്ക് സംഘടിത സക്കാത് വളരണം' സെമിനാർ ഇന്ന് (....must....) കരുനാഗപ്പള്ളി: ബൈത്തുൽ സകാത്ത് കേരളയുടെ ആഭിമുഖ്യത്തിൽ 'സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം' വിഷയത്തിൽ ജില്ലതല സെമിനാർ ഞായറാഴ്ച വൈകീട്ട് നാലിന് കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ നടക്കും. 25 വർഷമായി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന വ്യവസ്ഥാപിത സകാത്ത് സംഭരണ വിതരണ സംവിധാനമാണ് ബൈത്തുസകാത്ത് കേരള. ബൈത്തുൽ സകാത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.പി ഹബീബുറഹുമാൻ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ഇ.കെ സിറാജുദ്ദീൻ, കൊല്ലം ഇസ്ലാമിയ കോളജ് പ്രിൻസിപ്പൽ മൗലവി ടി.ഇ. മുഹമ്മദ് റാഫി വടുതല, മെഹർഖാൻ ചേനല്ലൂർ എന്നിവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story