Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightലോട്ടറി കച്ചവടക്കാരനെ...

ലോട്ടറി കച്ചവടക്കാരനെ ആക്രമിച്ച സംഘം പിടിയിൽ

text_fields
bookmark_border
കൊല്ലം: ലോട്ടറി കച്ചവടം നടത്തുന്നയാളുടെ തട്ടുകട അടിച്ച് തകർത്ത് കടയുടമയുടെ തല പട്ടിക കഷണം ​െവച്ച് അടിച്ച് തകർക്കാൻ ശ്രമിച്ച സംഘത്തെ ഈസ്റ്റ് പൊലീസ്​ പിടികൂടി. വടക്കേവിള പീപ്പിൾസ്​ നഗർ സ്വദേശികളായ ആരീഫ മൻസിലിൽ എ. സെയ്ദാലി (35), റസീന മൻസിൽ കെ. സുധീർ(42), തൃക്കോവിൽവട്ടം ചേരിക്കോണം ചിറയിൽവീട്ടിൽ എം. ബാബുമോൻ(42) എന്നിവരാണ് ​പിടിയിലായത്. കടപ്പാക്കട പ്രതിഭാ ജങ്ഷന് സമീപം തട്ടുകടയോട് ചേർന്ന് ലോട്ടറി കച്ചവടം നടത്തി വന്ന നസീർ ആണ് ആക്രമിക്കപ്പെട്ടത്. കടയിലെത്തിയെ യുവാക്കളുടെ സംഘം നസീറിനോട് 100 രൂപ ആവശ്യപ്പെട്ടത് നൽകാൻ വിസമ്മതിച്ചു. ഇതിൽ പ്രകോപിതരായ യുവാക്കൾ ആക്രമിക്കുകയായിരുന്നു. ഈസ്റ്റ് ഇൻസ്​പെക്ടർ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ രജീഷ്, ജയിംസ്​, സി.പി.ഒമാരായ അഭിലാഷ്, സനോജ്, പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story