Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:32 AM IST Updated On
date_range 20 March 2022 5:32 AM ISTകരുനാഗപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട; ഒന്നേകാൽ കിലോ കഞ്ചാവും എം.ഡി.എം.എയും പിടികൂടി
text_fieldsbookmark_border
മാരക മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നാണ് കൊണ്ടുവരുന്നത് കരുനാഗപ്പള്ളി: ആഡംബര കാറിൽ കറങ്ങിനടന്ന് കഞ്ചാവും മാരക ഇനത്തിൽപെട്ട ന്യൂജൻ മയക്കുമരുന്നായ എം.ഡി.എം.എയും വിൽപന നടത്തിയ രണ്ടുപേരെയും കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് പതാരം കിടങ്ങയം നടുവില മുറിയിൽ കണ്ടത്തിൽ തറയിൽ പടിഞ്ഞാറ്റതിൽ മുഹമ്മദ് ഷാൻ (33), കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് മണ്ണാണിക്കൽ കിഴക്കതിൽ വീട്ടിൽ ആദർശ് (23) എന്നിവരെയാണ് ഒന്നേകാൽ കിലോഗ്രാം കഞ്ചാവും ആറ് ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. അന്തർ ജില്ല മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളാണ് ആദർശും ഷാനും. പുതു തലമുറ ലഹരി പാർട്ടികളിലും വിരുന്നുകളിലും ഉപയോഗിച്ചുവരുന്ന മാരക ഇനത്തിൽപെട്ട മീതൈൽ ഡയോക്സി മെറ്റാപെത്തലിൻ എന്ന ഇനത്തിൽപെട്ട മയക്കുമരുന്നു ബാംഗ്ലൂരിൽ നിന്നാണ് ഇവർ കൊണ്ടുവരുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മയക്കുമരുന്ന് സംഘങ്ങൾക്ക് കൈമാറുകയാണ് പതിവ്. കരുനാഗപ്പള്ളി ഭാഗത്ത് ഇവർ മയക്കുമരുന്ന് കച്ചവടത്തിന് എത്തുന്നതായി സിറ്റി ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിൻെറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളിയിലെ പ്രമുഖ കോളജിലെ വിദ്യാർഥികൾക്ക് കൈമാറുന്നതിന് കൊണ്ടുവന്നതാണിതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു. ചിത്രങ്ങൾ: പൊലീസ് പിടിയിലായ മുഹമ്മദ് ഷാൻ (33) ആദർശ് (23) ചിത്രങ്ങൾ മെയിലിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story