Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:31 AM IST Updated On
date_range 20 March 2022 5:31 AM ISTകാര്‍ഷികയന്ത്ര പരിരക്ഷണ യജ്ഞം
text_fieldsbookmark_border
കൊല്ലം: കാര്‍ഷിക യന്ത്രവത്കരണ മിഷനും കൃഷി വകുപ്പും ചേര്‍ന്ന് നടത്തുന്ന കാര്‍ഷികയന്ത്ര പരിരക്ഷണ യജ്ഞത്തിന് ജില്ല കൃഷി എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയത്തില്‍ തുടക്കമായി. യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയും പരിചയ പരിശീലനവുമാണ് നടത്തുന്നത്. മിഷന്‍ സി.ഇ.ഒ ജയകുമാരനാണ് നേതൃത്വം നല്‍കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലത ഉദ്ഘാടനം ചെയ്തു. ആത്മ പ്രൊജക്ട് ഡയറക്ടര്‍ കെ.എസ്. ഷീബ അധ്യക്ഷത വഹിച്ചു. ...kc+kw+ke.... ക്ഷേമനിധി വിഹിതം കുടിശ്ശിക 31ന് മുമ്പ് അടക്കണം കൊല്ലം: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി പണം അടച്ച് വരുന്ന തൊഴിലാളികളില്‍ ക്ഷേമനിധി വിഹിതം കുടിശ്ശിക വരുത്തിയിട്ടുള്ളവര്‍ 31ന് മുമ്പ് വിഹിതം അടയ്ക്കണം. ആറ് മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുന്നവരുടെ അംഗത്വം സ്വമേധയാ റദ്ദാകുന്നതും പിന്നീട് കുടിശ്ശിക അടച്ചുതീര്‍ക്കുന്ന തീയതി മുതല്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് മാത്രമേ ധനസഹായം അനുവദിക്കുകയുള്ളൂവെന്ന് കയര്‍ ക്ഷേമനിധി ബോര്‍ഡ് ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story