Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനീണ്ടകര മാരിടൈം...

നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ മോഷണം; സ്​ത്രീ പിടിയിൽ

text_fields
bookmark_border
കൊല്ലം: നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കോപ്പർ എർത്ത് കേബിൾ മോഷണം നടത്തിയ സംഘത്തിലെ സ്​ത്രീയെ പൊലീസ്​ പിടികൂടി. തമിഴ്നാട് തിരുനെൽവേലി ബസ്​ സ്റ്റാൻഡിന് സമീപം സ്​ട്രീറ്റ് 13, വീട്ടുനമ്പർ 334 ൽ ശെൽവി (40) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഇവർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഇലക്ട്രിക്ക് റൂമിന് സമീപം സൂക്ഷിച്ച 35000 രൂപ വിലവരുന്ന കോപ്പർ കേബിളുകൾ മോഷ്​ടിച്ചത്. മോഷ്ടിച്ച കേബിളുമായി പോകുമ്പോൾ അതുവഴി വന്ന പൊലീസ്​ പട്രോളിങ്​ സംഘത്തെ കണ്ട് പരിഭ്രമിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കേബിളുകൾ കണ്ടെടുത്തത്. ഇവരെ റിമാൻഡ് ചെയ്തു. തട്ടിക്കൊണ്ട് പോയി ബലാത്സംഗം; ഗുണ്ട അറസ്റ്റിൽ കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. കരുനാഗപ്പള്ളി പന്മന ചിറ്റൂർ രാജു ഭവനിൽ കൊച്ചനി എന്ന അനിൽകുമാർ (40) ആണ് പിടിയിലായത്. വീട്ടിൽനിന്ന്​ ആടിന് തീറ്റ തേടിപ്പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സമീപത്തുള്ള ഒഴിഞ്ഞ ഷെഡിലെത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. ചവറ, ഓച്ചിറ, തെക്കുഭാഗം പൊലീസ്​ സ്റ്റേഷനുകളിൽ 27 ഓളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണ് കൊച്ചനി. നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുള്ള ഇയാൾ കാപ പ്രകാരം മൂന്ന് തവണ കരുതൽ തടങ്കലിലും ഒരുതവണ ജില്ലയിൽനിന്ന്​ നാടുകടത്തിയിട്ടുള്ളയാളുമാണ്. ചവറ ഇൻസ്​പെക്ടർ എ. നിസാമുദ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story