Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമത്സ്യത്തൊഴിലാളികൾ...

മത്സ്യത്തൊഴിലാളികൾ തിങ്കളും ചൊവ്വയും പണിമുടക്കും

text_fields
bookmark_border
കൊല്ലം: മണ്ണെണ്ണയുടെ വിലക്കയറ്റത്തിലും തീരക്കടലിലെ നിരോധിത മത്സ്യബന്ധനത്തിലും പ്രതിഷേധിച്ച്​, . ഞായറാഴ്ച ഉച്ചക്ക്​ രണ്ടുമുതൽ സമരം ആരംഭിക്കുമെന്ന്​ തീരദേശ മത്സ്യത്തൊഴിലാളി സംയുക്ത സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ഔട്ട്​ ബോഡ്​ എൻജിനുകൾക്കാവശ്യമായ മണ്ണെണ്ണയുടെ വില ലിറ്ററിന്​ 124 രൂപയായി വർധിച്ചിരിക്കുകയാണ്​. രണ്ടുമാസമായി സിവിൽ സ​​​​ൈപ്ലസിൽ നിന്നുള്ള സബ്​സിഡി മണ്ണെണ്ണയുടെ വിതരണവും നിലച്ചിരിക്കുകയാണ്​. അഴീക്കൽ മുതൽ വർക്കല വരെയുള്ള മൂന്ന്​ നോട്ടിക്കൽ മൈലിൽ തീരക്കടലിൽ മറ്റ്​ ജില്ലകളിൽ നിന്നുള്ള വള്ളങ്ങൾ വെട്ടം ഉപയോഗിച്ചുള്ള മീൻപിടിത്തവും നടത്തുന്നു. കോരുവലകൾ ഉപയോഗിച്ചും മീൻ പിടിക്കുന്നുണ്ട്​. ഇത്തരം രീതികൾ സർക്കാർ നിരോധിച്ചിട്ടുള്ളതാണ്​. എന്നാൽ ഫിഷറീസ്​, പൊലീസ്​ അധികൃതരും ജില്ല ഭരണകൂടവും നടപടി എടുക്കാൻ തായാറാവുന്നില്ലെന്ന്​ അവർ പറഞ്ഞു. സമരസമിതി കൺവീനർ ജാക്സൺ ഫ്രാൻസിസ്​, ഭാരവാഹികളായ അഗസ്റ്റ്യൻ ലോറൻസ്​, അംബ്രോസ്​, എസ്​. സ്റ്റീഫൻ, ആർ. റോബിൻ, സെബാസ്റ്റ്യൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story