Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:28 AM IST Updated On
date_range 20 March 2022 5:28 AM ISTകെ.എസ്.ടി.എ സംസ്ഥാന സമ്മേളനം തുടങ്ങി
text_fieldsbookmark_border
കൊല്ലം: 'നവകേരള സൃഷ്ടിക്കായി അണിചേരൂ, മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ' എന്ന മുദ്രാവാക്യം ഉയർത്തി കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍റെ (കെ.എസ്.ടി.എ) 31ാം സംസ്ഥാന സമ്മേളനം കൊല്ലത്ത് തുടങ്ങി. രാവിലെ 8.30ന് സംസ്ഥാന പ്രസിഡന്‍റ് പി. വേണുഗോപാലൻ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാൻ എസ്. സുദേവൻ, എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി എം.എ. അജിത്കുമാര്‍, എം. മുകേഷ് എം.എൽ.എ, സി.പി.എം സംസ്ഥാന സമിതി അംഗം പി. രാജേന്ദ്രൻ, ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ, വൈസ് പ്രസിഡന്‍റ് എ. നജീബ്, സെക്രട്ടറി എ.കെ. ബീന, ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ, ട്രഷറര്‍ ടി.കെ.എ. ഷാഫി എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച രാവിലെ 9.30ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഭാഷണം നടത്തും. 11.30ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് യാത്രയയപ്പ് സമ്മേളനം അഖിലേന്ത്യ കർഷക തൊഴിലാളി യൂനിയൻ പ്രസിഡന്‍റ് എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story